
ഭോപ്പാൽ (മധ്യ പ്രദേശ്): കടബാധ്യതയെ തുടർന്ന് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഒരു ഡോക്ടർ ദമ്പതിമാർ അവരുടെ വീട്ടിൽ ആത്മഹത്യ ചെയ്തതായി പോലീസ് പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ ബിനാ ടൗണിലെ നന്ദൻ കോളനിയിലുള്ള വീട്ടിലാണ് ഡോക്ടർമാരായ ബൽബീറിനെയും മഞ്ജു കൈത്തോറിയയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണത്തിന് പുറത്ത് പഠിക്കുകയായിരുന്ന ദമ്പതികളുടെ മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ബൽബീറിൻ്റെ മൃതദേഹം സീലിംഗ് ഫാനിലും മഞ്ജുവിൻ്റെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ, വിഷവസ്തു കഴിച്ചോ കുത്തിവച്ചോ ആവാം മഞ്ജു മരിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതികളുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിൽ കടബാധ്യത തങ്ങളെ ഏറെ ആശങ്കാകുലരാക്കുന്നുണ്ടെന്നും ദമ്പതികൾ എഴുതിയതായി പോലീസ് അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഡോക്ടർമാരായിരുന്നു ഇവർ ഇരുവരും. ബൽബീർ കുർവായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മഞ്ജു, ബീന സിവിൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹൈദരാബാദ്: ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യയെ നിയമിച്ചു.
ഹൈദരാബാദ്: പുതിയ ആരോഗ്യമന്ത്രിയായ ദാമോദർ രാജ നരസിംഹയുമായി നടത്തിയ ചർച്ചയെ തുടർന്ന് തെലങ്കാന ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും (ജെ.യു.ഡി.എ) സീനിയർ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും (എസ്.ആർ.ഡി.എ) സമരം പിൻവലിക്കാൻ തീരുമാനിച്ചു.
പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്തേഷ്യോളജി വിഭാഗത്തിലെ അനസ്തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു.
വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.