ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്‌ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്. സർക്കാർ മേഖലയിൽ, നോൺ-സർജിക്കൽ ഇംപ്ലാന്റേഷന് വിധേയമായ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ എട്ടു വയസ്സുകാരി. കഴിഞ്ഞ ഒരു വർഷത്തിനിടെ ആർമി ഹോസ്പിറ്റൽ (ആർ ആൻഡ് ആർ) ടീം ഇതുവരെ 13 പൾമണറി വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി നടത്തിയിട്ടുണ്ട്. ഇതോടെ ഇത്തരം കേസുകൾ ഏറ്റവും കൂടുതൽ വിജയകരമായി ചെയ്‌ത രാജ്യത്തെ രണ്ടു സർക്കാർ ആശുപത്രികളിൽ ആർമി ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് എന്ന ഈ സാങ്കേതിക വിദ്യ കഴിഞ്ഞ വർഷം ഒക്ടോബർ 7-നായിരുന്നു ആർമി ഹോസ്പിറ്റലിൽ ചെയ്‌ത് തുടങ്ങിയത്. അത് വരെ കാർഡിയാക് വാൽവ് മാറ്റി സ്ഥാപിക്കാൻ വേണ്ടി ചെയ്‌തിരുന്നത് ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി ആയിരുന്നു. ഓപ്പൺ ഹാർട്ട് ബൈപാസ് സർജറി അങ്ങേയറ്റം വേദനാജനകവും ബുദ്ധിമുട്ടേറിയതും അപകടസാധ്യത കൂടിയതുമാണ്. ഒപ്പം നീണ്ട ആശുപത്രി വാസവും ഈ സർജറി കഴിഞ്ഞവർക്ക് ആവശ്യമായി വരും. എന്നാൽ, ഈ നോൺ-സർജിക്കൽ നടപടിക്രമത്തിലൂടെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ പറ്റും. അതും കാര്യമായ മുറിവുകളോ പാടുകളോ ഒന്നും തന്നെ ഇല്ലാതെ. "രാജ്യത്തെ സായുധ സേനയിലും സർക്കാർ മേഖലയിലും ട്രാൻസ്‌ക്കത്തീറ്റർ ഇമ്പ്ലാൻറ്റേഷൻ ഓഫ് കാർഡിയാക് വാൽവ് ഒരു ഗെയിം ചേഞ്ചർ ആയി മാറിയിരിക്കുകയാണ്. കൂടാതെ വാൽവ് മാറ്റിസ്ഥാപിക്കൽ ആവശ്യമായ നിരവധി കുട്ടികൾക്ക് പുതിയ ഒരു ജീവിതവും ഇതിലൂടെ നൽകാൻ സാധിച്ചു." ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടികളിൽ വിപുലമായ ഹൃദ്രോഗ പരിചരണം നൽകുന്നതിനുള്ള ഒരു മികച്ച അവസരമാണിത്. "ഇത് ആർമി ഹോസ്പിറ്റലിന് മാത്രമല്ല, രാജ്യത്തെ മറ്റ് സർക്കാർ ആശുപത്രികൾക്കും ഒരു പുതിയ യുഗം കൊണ്ടുവരുന്നു. അവരെ പുതിയ ഉയർന്ന പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ട് പോകാൻ സഹായിക്കുകയും ചെയ്യുന്നു." അവർ കൂട്ടിച്ചേർത്തു.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Hyderabad: The Telangana State Medical Council (TSMC) has established special committees to combat quackery within the medical profession, in accordance with Section 8 of the Telangana Medical Practitioners Registration Amended Act 10 of 2013.
ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു.
മുംബൈ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നാരോപിച്ച് ബാന്ദ്രയിലെ പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. റൂബി ടണ്ടനെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബാന്ദ്ര വെസ്റ്റിലെ ലിങ്കിംഗ് റോഡിൽ ഉള്ള 198-ലെ ഷിഫ വെൽനസ് ക്ലിനിക്കിൽ ആണ് ഡോ. ടണ്ടൻ പ്രവർത്തിക്കുന്നത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.