Top Stories
അനന്ത്നാഗ് അപകടത്തിൽ ഡോക്ടർ മരിച്ചു: 7 പേർക്ക് പരിക്ക്.
2023-10-14 18:24:38
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്‌സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. കൊക്കർനാഗ് സൻലംഗത്തിലെ ഡോ.മുഷ്താഖ് അഹമ്മദ് ഷാപൂവാണ് മരിച്ചത്. വൈലൂവിൽ നിന്നും ദീസുവിലേക്ക് ഒരു ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ഡോക്ടർ. ക്യാബിൽ മറ്റു 7 പേരും ഉണ്ടായിരുന്നു. ക്യാബ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ശേഷം ക്യാബ് ഒരു പാലത്തിൽ നിന്നും താഴേക്ക് വീഴുകയുമായിരുന്നു. ഇതേ തുടർന്ന് ഡോക്ടർ മരിക്കുകയും ബാക്കി 7 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.