
ചെന്നൈ: തമിഴ് നാട്ടിൽ വ്യാജ ഡോക്ടർമാരുടെ എണ്ണം ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അടുത്താണ് വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ യുവ ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 72 വ്യാജ ഡോക്ടർമാരെയാണ് തമിഴ് നാട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്‌തത്. തിരുവാരൂരിൽ നിന്നും 12 പേരെയും, തഞ്ചാവൂരിൽ നിന്നും 10 പേരെയും, തിരുവല്ലൂരിൽ നിന്നും 8 പേരെയും, സേലത്തിൽ നിന്നും 6 പേരെയും, പുതുക്കോട്ട, തേനി എന്നിവിടങ്ങളിൽ നിന്നും 5 വീതം പേരെയും, കടലൂർ, അരിയലുർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിൽ നിന്നും 4 വീതം പേരെയും, പേരമ്പലൂർ, നാഗപട്ടിണം, വില്ലുപുരം എന്നിവിടങ്ങളിൽ നിന്നും 3 വീതം പേരെയും, ധർമ്മപുരിയിൽ നിന്നും 2 പേരെയും, മധുരൈ, ശിവഗംഗ, കരൂർ എന്നിവിടങ്ങളിൽ നിന്നും ഒരാളെ വീതവുമാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്യപ്പെട്ട ഈ 72 പേരും ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും ഇവർക്ക് ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാൻ ആവശ്യമായ പ്രൊഫഷണൽ യോഗ്യതയില്ലെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഉള്ളവർ മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്. ആയതിനാൽ വ്യക്തമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷം മാത്രം പൊതുജനം ചികിത്സക്കായി മെഡിക്കൽ കേന്ദ്രങ്ങളിൽ പോവുക. അല്ലെങ്കിൽ നിങ്ങളെയും കാത്ത് വ്യാജന്മാർ ഉണ്ടാകും!!
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
ജയ്പൂർ (രാജസ്ഥാൻ): സവായ് മാൻ സിംഗ് (എസ്.എം.എസ്) ഹോസ്പിറ്റലിൽ ഫിസിക്കൽ മെഡിക്കൽ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗത്തിൽ പ്രൊഫസറായി ജോലി ചെയ്യുന്ന ഡോക്ടർ നിതിൻ പാണ്ഡെ (49) മരണപ്പെട്ടു
മുസാഫർനഗർ (ഉത്തർ പ്രദേശ്): ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് ഉണ്ടായ അപകടത്തിൽ ഒരു ഡോക്ടർ മരണപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.
Massive Recruitment Drive Begins in West Bengal’s Health Department
We have various options to advertise with us including Events, Advertorials, Banners, Mailers, etc.