ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രോഗികളെ പരിശോധിച്ച് അവർക്കുള്ള പരിശോധനകൾക്കും മരുന്നുകൾക്കും കുറിപ്പടി എഴുതുന്നതിനിടെയാണ് ഭഞ്ജിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. തൻ്റെ മാതാപിതാക്കളുടെ ചികിത്സയ്ക്കായാണ് അജയ് ആശുപത്രിയിൽ എത്തിയത്. എന്നാൽ, ഡോക്ടറെ കാണാൻ ആശുപത്രിയിൽ രോഗികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ശേഷം ഇയാൾ ചില രോഗികൾക്ക് കുറിപ്പടി എഴുതാൻ തുടങ്ങുകയും അവരെ ചില പരിശോധനകൾക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ അജയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാണുകയും ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഉടൻ തന്നെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം പോലീസ്, ആശുപത്രിയിൽ എത്തി അജയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ തൊഴിൽപരമായി ഒരു മെഡിക്കൽ റെപ്രസന്റേറ്റീവാണെന്നും ഒ.പി.ഡി ടിക്കറ്റിനായി വൻ ജനക്കൂട്ടത്തെ കണ്ടപ്പോൾ കുറിപ്പടി എഴുതിയതാണെന്നും അജയ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Rajasthan High Court Quashes FIR Against Doctors in Medical Negligence Case
Paediatrician Criticizes Sugary Drink Promotion at National Medical Conference
Massive Recruitment Drive Begins in West Bengal’s Health Department
ജംഷഡ്പൂർ: ജംഷെദ്പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ (എം.ജി.എം) മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ ആക്രമണം.
ന്യൂ ഡൽഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണയായി കണ്ട് വരുന്ന വൈറസുകൾ മൂലമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.