Top Stories
രാജ്യത്തെ ആദ്യ ന്യൂക്ലിയർ മെഡിസിൻ പി ജി കോഴിക്കോട്
2025-11-03 12:12:20
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകാരം ലഭിച്ചിട്ടുള്ള പിജി അദ്ധ്യയന കോഴ്‌സില്‍ സീറ്റ് അനുവദിച്ചു. ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത്. രാജ്യത്തെ ആദ്യ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലെ അഡ്മിഷൻ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ആരംഭിക്കുക.

 

ഈ വര്‍ഷമുളള കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ 81 പുതിയ പി.ജി. സീറ്റുകള്‍ NMC അനുവദിച്ചിട്ടുണ്ട്. 

ആലപ്പുഴയിലെ മെഡിക്കല്‍ കോളേജിന് 17 സീറ്റുകള്‍, എറണാകുളത്തിനു 15, കണ്ണൂര്‍ 15, കൊല്ലം 30, കോഴിക്കോട് 2 സീറ്റുകള്‍ (ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം) അനുവദിക്കപ്പെട്ടതായി മന്ത്രി വീണാ ജോർജ് വെളിപ്പെടുത്തി.

സംസ്ഥാനം 270 പുതിയ അധ്യാപക ഒഴിവുകളും സൃഷ്ടിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

 

ഈ നീക്കം കേരളത്തിലെ പ്രത്യേക മെഡിക്കല്‍ പ്രാക്ടീസിങ് കൂടുതൽ സുഗമമാക്കും എന്നാണ് പ്രതീക്ഷ. കാൻസര്‍ ചികിത്സാ ഉപാധികളെയും പുതിയ തസ്തികകൾ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ പല ആവർത്തി ന്യൂക്ലിയർ മെഡിസിൻ കോഴ്സുകൾ ആരംഭിക്കും എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും ഇതുവരെ ആരംഭിച്ചിരുന്നില്ല. വേറെ നാളത്തെ ആവശ്യത്തിന് ഒടുവിലാണ് കേരളത്തിൽ കോഴ്സ് എത്തുന്നത്. ന്യൂക്ലിയർ മെഡിസിൻ പിജി ക്യാൻസർ ചികിത്സാരംഗത്ത് പുതിയ മുന്നേറ്റം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.