Top Stories
ആസ്റ്റർ മിംസ് കാസർക്കോട്
2025-10-03 13:17:40
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കാസർകോടുള്ള ആളുകൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് നല്ലൊരു ആശുപത്രി ഇല്ല എന്നതാണ്. എന്തെങ്കിലും രോഗം വന്നുകഴിഞ്ഞാൽ തൊട്ടടുത്തുള്ള മംഗലാപുരത്തെയോ അല്ലെങ്കിൽ കണ്ണൂരിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് കാസർകോട് നിവാസികൾക്ക്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെയോ അല്ലെങ്കിൽ മംഗലാപുരത്തുള്ള മറ്റു പ്രധാന ആശുപത്രികളെ ആശ്രയിക്കുകയാണ് കാസർകോട് നിവാസികൾ ചെയ്തിരുന്നത്. എന്നാൽ അപകടങ്ങൾ വരുന്ന സമയത്ത് ഇത്തരം യാത്രകൾ വലിയ മരണ തോത് ഉൾപ്പെടെ വർധിപ്പിച്ച അവസ്ഥയായിരുന്നു.

 

 കാസർകോട് നിവാസികൾ കാലങ്ങളായി പറയുന്ന ഒന്ന് നല്ലൊരു ആശുപത്രി വേണം എന്നതായിരുന്നു. ഒരു പരിധിവരെ ആവശ്യത്തിന് പരിഹാരമായി കൊണ്ട് കാസർകോട് ഇന്നലെ മുതൽ ആസ്റ്റർ മിംസ് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ നടന്ന ഉദ്ഘാടനം നിർവഹിച്ചത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വരം എംഎൽഎ എംകെഎം അഷറഫ്, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവൺമെന്റ് ആൻഡ് കോപ്പറേറ്റീവ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡ്മായ ടിജെ വിൽസൺ, കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.

 

 തൊട്ടടുത്തുള്ള സംസ്ഥാനമായ കർണാടകയിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടൂ റാവുവും മിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 195 കോടി മുടക്കിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കാസർകോട് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുമായി എത്തുന്നത്. നിലവിൽ 264 പേർക്ക് ഒരേസമയം ആശുപത്രിയുടെ കിടക്ക സൗകര്യങ്ങൾ ലഭ്യമാക്കി കൊണ്ടാണ് ആശുപത്രി തുടങ്ങിയിരിക്കുന്നത്. 2.1 ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ആശുപത്രിയിൽ 31 മെഡിക്കൽ സ്പെഷ്യാലിറ്റികളും 600 മുകളിൽ ജോലിക്കാരും ഉണ്ട്. ഇതിൽ 60 നു മുകളിൽ ഡോക്ടർമാരുടെ സേവനം നിലവിൽ ആസ്റ്റർ ഉറപ്പുവരുത്തിയിട്ടുണ്ട്.

 

 അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള എംആർഐ സ്കാനിംഗ് ക്രിട്ടിക്കൽ കെയർ ട്രോമ സ്ട്രോക്ക് പീഡിയാട്രിക് എമർജൻസി വിഭാഗങ്ങൾ കൂടുതൽ ശ്രദ്ധ നൽകിയാണ് ആശുപത്രിയുടെ നിലവിലുള്ള നിർമ്മാണം. 44 ഐ സി യു കിടക്കകളും, 7 മേജർ ഓപ്പറേഷൻ തിയേറ്ററും, രണ്ട് മൈനർ ഓപ്പറേഷൻ തിയേറ്ററും, ഡയാലിസിസ് പ്രത്യേക സംവിധാനവും 24 മണിക്കൂറും 20 ഓളം കിടക്കകൾ പൂർണമായും അത്യാസന വിഭാഗത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ആശുപത്രി ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ആശുപത്രി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 

 അപകടം ഉണ്ടായാൽ കണ്ണൂരിലേക്കും മംഗലാപുരത്തേക്ക് പോകുന്ന കാസർകോട് നിവാസികൾക്ക് താൽക്കാലിക ആശ്വാസമാണ് ഇന്നലെ ഉദ്ഘാടനം കഴിഞ്ഞിരിക്കുന്നു ഈ മൾട്ടി സ്പെഷാലിറ്റി ആശുപത്രി. കാസർകോട് ചെങ്ങളയിലാണ് ആശുപത്രി ആരംഭിച്ചിരിക്കുന്നത്. പെരുമ്പള്ളി കൂടുതൽ വിപുലീകരിച്ച് ഇപ്പോഴുള്ളതിലും അധികം കിടക്ക സംവിധാനങ്ങൾ കൊണ്ടുവന്ന് അത്യാധുനിക ടെക്നോളജി ഇമ്പ്ലിമെന്റ് ചെയ്യാനാണ് ആസ്റ്റർ മീൻസ് ആശുപത്രി ഗ്രൂപ്പ് ആലോചിക്കുന്നത്. 

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.