Top Stories
തിരുവാരൂർ ആശുപത്രിയിൽ ടൈഫോയിഡ് ബാധിച്ച് ട്രെയിനീ ഡോക്ടർ മരണപ്പെട്ടു
2023-09-21 14:39:46
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്. ഇടുക്കി സ്വദേശിനിയായ ഡോക്ടർ തിരുവാരൂർ മെഡിക്കൽ കോളേജിൽ നിന്നും എം. ബി.ബി.എസ് പൂർത്തിയാക്കിയതിന് ശേഷം ഇതേ ആശുപത്രിയുടെ തന്നെ മറ്റേർണിറ്റി വിഭാഗത്തിൽ ജോലി ചെയ്‌ത്‌ വരികയായിരുന്നു. നിർബന്ധിത ഇൻഡൺഷിപ്പിൻ്റെ ഭാഗമായായിരുന്നു ഡോക്ടറെ ഇവിടെ പോസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ ആഴ്ച്ച ഡോ. സിന്ധുവിന് ശക്തമായ പനി അനുഭവപ്പെടുകയും തുടർന്നുള്ള ചികിത്സയിൽ ഡോക്ടർ ടൈഫോയിഡ് പോസിറ്റീവ് ആവുകയും ചെയ്‌തു. ശേഷം ജോലിയിൽ നിന്നും അവധിയെടുത്ത് ഡോക്ടർ തൻ്റെ സ്വന്തം ഹോസ്റ്റൽ മുറിയിൽ വിശ്രമത്തിലായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഡോക്ടർക്ക് തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയുകയും ചെയ്‌തു. ബ്ലഡ് പ്രഷർ കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഡോക്ടറുടെ രക്തസാമ്പിളുകളും എടുത്തിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച പുലർച്ചെ ഡോക്ടറുടെ ബ്ലഡ് പ്രഷർ കുറയുകയും അവർക്ക് ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്‌തു. ഡോ. സിന്ധു വെന്റിലേറ്ററിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശോധനയിൽ ഡോ. സിന്ധു ഡെങ്കിപ്പനിക്കും എലിപ്പനിക്കും നെഗറ്റീവ് ആയെന്നും നിപ്പയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടുമില്ലെന്നും ഡീൻ ഇൻ ചാർജ് ഡോ.അമുദ വടിവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പനി ബാധിച്ച് 17 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിൽ നാലുപേർക്ക് ഡെങ്കിപ്പനി ഉണ്ടെന്നും ഡീൻ കൂട്ടിച്ചേർത്തു.

 


velby
More from this section
2023-12-06 19:05:31

കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന  ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.

2023-10-11 17:13:54

തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു.

2025-10-23 11:38:20

AQI Hits Dangerous Levels, Doctors Suggest Best Masks for Winter

2023-09-14 09:36:02

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചൻ കനാലിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തെ മുട്ടട സ്വദേശിയായ ഡോ. ബിപിനെ (53) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

2023-08-15 17:36:54

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.