Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ആത്മഹത്യക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ അപകടനില തരണം ചെയ്‌തു: ഒരു വർഷം സസ്പെൻഷൻ
2023-11-10 18:15:06
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഇൻഡോർ (മധ്യ പ്രദേശ്): മെഡിക്കൽ വിവരങ്ങൾ മറച്ചു വെച്ചതിന് എം.ജി.എം മെഡിക്കൽ കോളേജ് ആശപത്രിയിൽ വെച്ച് എച്ച്‌.ഐ.വി ബാധിതനായ രോഗിയെ തുടർച്ചയായി തല്ലിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ ആകാശ് കൗശൽ അപകടനില തരണം ചെയ്‌തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇദ്ദേഹം വിഷപദാർത്ഥം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എം.ജി.എം മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. "കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ഡോക്ടറെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.” ഡീൻ ഡോ. സഞ്ജയ് ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. രോഗിയെ മർദിച്ചതിന് ഡോക്ടർ കൗശലിനെതിരെ നടപടിയെടുക്കാൻ കോളേജ് അഡ്മിനിസ്ട്രേഷന് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പ്രക്ഷോഭകാരികളായ ജൂനിയർ ഡോക്ടർമാർ പണിമുടക്കുകയും ഡിവിഷണൽ കമ്മീഷണർക്കെതിരെ പ്രകടനം നടത്തുകയും ചെയ്‌തു. ജൂനിയർ ഡോക്ടർ രോഗിയെ തുടർച്ചയായി തല്ലുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം പുറത്തായതോടെ കോളേജ് അഡ്മിനിസ്ട്രേഷൻ കുറ്റാരോപിതനായ ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും വിഷയം അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിവിഷണൽ കമ്മീഷണർ മൽ സിംഗ് ഭയ്ദിയ പറഞ്ഞു. “എന്നിരുന്നാലും, ഞാൻ സമരം ചെയ്യുന്ന ഡോക്ടർമാരോട് സംസാരിച്ച് അവരെ സമാധാനിപ്പിച്ചു. രോഗിയെയും ഞാൻ കണ്ടു.” കമ്മീഷണർ പറഞ്ഞു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.