ന്യൂ ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അവാർഡുകളിൽ ഒന്നായ പത്മ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ച് സർക്കാർ. മെഡിക്കൽ മേഖലയിൽ നിന്നും 13 ഡോക്ടർമാരാണ് അവാർഡിന് അർഹരായത്. 3 ഡോക്ടർമാർ പത്മഭൂഷണും 10 ഡോക്ടർമാർ പത്മശ്രീയും കരസ്ഥമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീ അശ്വിൻ ബാലചന്ദ് മെഹ്ത, ഗുജറാത്തിൽ നിന്നുമുള്ള ശ്രീ തേജസ് മധുസൂദൻ പട്ടേൽ, ബീഹാറിൽ നിന്നുമുള്ള ശ്രീ ചന്ദ്രേശ്വർ പ്രസാദ് താക്കൂർ എന്നിവരാണ് പത്മഭൂഷൺ അവാർഡ് നേടിയത്. കർണാടകയിൽ നിന്നുള്ള മിസ് പ്രേമ ദൻരാജ്, ഉത്തർ പ്രദേശിൽ നിന്നുള്ള ശ്രീ രാധാകൃഷ്ണൻ ദിമാൻ, മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീ മനോഹർ കൃഷ്ണ ടോലെ, ഗുജറാത്തിൽ നിന്നുള്ള ശ്രീ യെസ്‌ടി മനേക്ഷാ ഇറ്റാലിയ, ഛത്തീസ്ഗറിൽ നിന്നുള്ള ശ്രീ ഹേമചന്ദ് മാഞ്ചി, മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീ ചന്ദ്രശേഖർ മഹ്ദിയോരോ മിശ്രം, തമിഴ് നാട്ടിൽ നിന്നുള്ള മിസ് ജി. നാച്ചിയാർ, ഉത്തർ പ്രദേശിൽ നിന്നുള്ള ശ്രീ രാധേ ശ്യാം പരീക്, ഗുജറാത്തിൽ നിന്നുള്ള ശ്രീ ദയാൽ മൗജിഭായ് പാർമാർ, കർണാടകയിൽ നിന്നുള്ള ശ്രീ ചന്ദ്രശേഖർ ചെന്നാപാട്ന രാജണ്ണച്ചാർ എന്നിവരാണ് പത്മശ്രീ അവാർഡ് നേടിയത്
Mud and Stones Found in Lungs of Uttarakhand Cloudburst Survivors
ഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് (25) ദാരുണാന്ത്യം.
ചെന്നൈ: ശങ്കര നേത്രാലയ സ്ഥാപകനും പ്രശസ്ത വിട്രിയോറെറ്റിനൽ (നേത്രരോഗവിദഗ്ധൻ) സർജനുമായ
ഡോ. എസ്.എസ്.ബദരീനാഥ് (83) നവംബർ 21-ന് അന്തരിച്ചു. കുറച്ചുകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നു.
Supreme Court Urges Doctors to Prescribe Generic Medicines Amid Dolo-650 Controversy
മുംബൈ: ഡെർമറ്റോളജി വിഭാഗം ഹെഡ്ഡിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കിൽ ഡിസംബർ 21 മുതൽ ജെ.ജെ ആശുപത്രിയിലെ എല്ലാ റസിഡന്റ് ഡോക്ടർമാരും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് (എം.എ.ആർ.ഡി) അറിയിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.