Top Stories
അമീബിക് മസ്തിഷ്കജ്വരം ; കേരളത്തിൽ അതീവ ജാഗ്രത
2025-09-13 19:45:24
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കഴിഞ്ഞദിവസം ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തിൽ കേരളത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇന്നലെ ഒരു കേസ് കൂടി പുതിയതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മലപ്പുറത്താണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ജ്വരം സ്ഥിരീകരിച്ചത് എങ്കിൽ കുളിക്കാൻ ഉപയോഗിക്കുന്ന മലിനമായ വെള്ളത്തിലും ഇവയുടെ സാന്നിധ്യം ഉണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്.

 

നിലവിൽ കഴിഞ്ഞദിവസം രോഗം ബാധിച്ച കുട്ടി ഉൾപ്പെടെ 11 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 

 

 മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുശീലങ്ങൾ വഴിയോ കർണ പടത്തിൽ ഉണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ഇത്തരം അമീബിയ തലച്ചോറിലേക്ക് കടന്നശേഷം തലച്ചോറിനെ ബാധിക്കുന്നതാണ് സ്ഥിരമായി രോഗം പടരുന്ന രീതി. രോഗം ബാധിച്ചാൽ 97 ശതമാനത്തോളം മരണനിരക്കാണ് എന്നതാണ് സാഹചര്യം അതീവ ഗുരുതരമാക്കുന്നത്. കഴിഞ്ഞ മഴക്കാലത്തും കേരളത്തിൽ സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം മനുഷ്യരിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല എന്നതാണ് ആശ്വാസം നൽകുന്ന ഒരു വസ്തുത. 

 

 പായൽ നിറഞ്ഞതോ അല്ലെങ്കിൽ മലിനമായ ജലം കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളിൽ കുളിക്കരുത് എന്ന് പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തലയുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ രോഗം പടരുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും കുട്ടികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് വഴി ഒരു പരിധി വരെ രോഗത്തെ അകറ്റിനിർത്താൻ കഴിയും. വീടുകളിലെ ജലസ്രോതസ്സുകളിൽ ഉൾപ്പെടെ ഇത്തരം നടപടികൾ സ്വീകരിക്കണമെന്നുള്ള നിർദ്ദേശമുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങാം കുഴി ഇടുന്നതും പരമാവധി ഒഴിവാക്കേണ്ടതുണ്ട്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.