റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും. ആദ്യത്തെ ബുള്ളറ്റ് ഡോക്ടറുടെ കാറിൻ്റെ ബോണറ്റിൽ ആണ് കൊണ്ടത്. രണ്ടാമത്തേതാവട്ടെ ഉന്നം പിഴയ്ക്കുകയും ചെയ്‌തു. അങ്ങനെ ഭാഗ്യം കൊണ്ട് മാത്രം ഡോക്ടർ രക്ഷപ്പെടുകയായിരുന്നു. ശേഷം റായ്ച്ചൂർ റൂറൽ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിനും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനും ശേഷം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ നേരത്തെ തന്നെ പോലീസ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 25 (ആംസ് ആക്റ്റ്) പ്രകാരവും സെക്ഷൻ 341, 307, 34 (വെടിവെപ്പുമായി ബന്ധപ്പെട്ടത്) എന്നിവ പ്രകാരവും കേസെടുത്തിരുന്നു. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാൻ ബെല്ലാരി റേഞ്ചിലെ ഇൻസ്‌പെക്ടർ ജനറൽ ബി.എസ് ലോകേഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് മൂന്ന് ടീമുകളെ രൂപീകരിച്ചു. ഈ സ്പെഷ്യൽ ടീമിന് മേൽനോട്ടം വഹിച്ചത് അഡീഷണൽ സൂപ്രണ്ട് ആയ ആർ. ശിവ കുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ആയ എം.ജി സത്യനാരായണയും ആണ്. പോലീസ് ഇൻസ്‌പെക്ടർമാരായ മഹന്തേഷ്, പ്രദീപ്, ഗുരുരാജ് കട്ടിമണി, നാഗരാജ് മേക്ക, നിങ്കപ്പ എന്നിവരും സബ് ഇൻസ്‌പെക്ടർമാരായ പ്രകാശ് റെഡ്‌ഡി ടാമ്പൽ, ചന്ദ്രപ്പ, സന്ന വീരേഷ്, ടി.ഡി മഞ്ജുനാഥ് എന്നിവരാണ് ഈ സ്പെഷ്യൽ ടീമിലെ അംഗങ്ങൾ. കേസിൻ്റെ അന്വേഷണത്തിനിടെ പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും മോട്ടോർ സൈക്കിളും പോലീസ് കണ്ടെടുത്തു. രണ്ട് മാസം മുൻപ് ഡോക്ടർക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ട് കൊണ്ട് ഒരു കോളും സന്ദേശവും ലഭിച്ചിരുന്നു. ഇതിന് ശേഷം ഈ നമ്പർ സജീവമല്ല. ഈ കേസുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരികയാണ്.
ഡൽഹി: എട്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയിൽ അപൂർവ്വമായ നോൺ-സർജിക്കൽ വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി ചെയ്ത് ഡൽഹി ആർമി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
Telangana Plans to Add 10,000 Medical Seats, Doctors Raise Concerns
ബൂഡൗൺ: ഉത്തർ പ്രദേശിൽ ആയുധധാരികളായ ചില ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായമായ ഡോക്ടർ ദമ്പതികളെ കൊള്ളയടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 7.30-ന് ആയിരുന്നു സംഭവം.
Rajasthan Faces Doctor Shortage Amid Recruitment Challenges
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.