
ബാംഗ്ലൂർ: ഒരു ദിവസം 3797 എലെക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി) സ്‌ക്രീനിങ്ങുകൾ നടത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിലെ നാരായണ ഹെൽത്ത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നായിരുന്നു ഗിന്നസ് കമ്മിറ്റി ഈ മികച്ച നേട്ടത്തിന് നാരായണ ഹെല്ത്തിനെ തെരെഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ ആശുപത്രി അധികൃതർ ഈ സന്തോഷ വാർത്ത പങ്കുവെക്കുകയും ചെയ്‌തു. "ഹൃദ്രോഗങ്ങൾ തടയുന്നതിന് ആരോഗ്യ പരിശോധനയെക്കുറിച്ചും പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇതൊക്കെ ചെയ്‌തത്. ഈ നേട്ടം ഞങ്ങളുടെ ഹെൽത്ത് കെയർ ടീമിൻ്റെ കഴിവിനെയും ആത്മാർത്ഥതയെയും സമർപ്പണത്തെയും കാണിക്കുന്നു. ഹൃദയ സംരക്ഷണത്തിൽ ഒരു പുതിയ നേട്ടവും നിലവാരവും കൈവരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നാരായണ ഹെൽത്തിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു. "ഇത് നാരായണ ഹെൽത്തിൻ്റെ സാങ്കേതിക വൈദഗ്ദ്ധ്യം മാത്രമല്ല, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാവർക്കും ലഭ്യമാകും എന്ന് ഉറപ്പും നൽകുന്നു." നാരായണ ഹെൽത്തിൻ്റെ ഒരു പ്രസ്‌താവനയിൽ പറയുന്നു. ഹൃദയത്തിൻ്റെ താളവും വൈദ്യുത പ്രവർത്തനവും പരിശോധിക്കാൻ ഉപയോഗിക്കാന്ന ഒരു ലളിതമായ പരിശോധനയാണ് ഇലക്ട്രോകാർഡിയോഗ്രാം (ഇ.സി.ജി). ക്രമരഹിതമായ ഹൃദയ താളം, ഹൃദയാഘാതം, ആൻജീന തുടങ്ങിയ കൊറോണറി ഹൃദ്രോഗങ്ങൾ ഉൾപ്പെടെ വിവിധ ഹൃദയ അവസ്ഥകൾ നിർണ്ണയിക്കുന്നതിൽ ഈ പരിശോധന ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഇ.സി.ജികൾ ഹൃദയസംബന്ധമായ അവസ്ഥകൾ കണ്ടുപിടിക്കുന്നതിനുള്ള സുപ്രധാന ഉപകരണങ്ങളാണ്. നാരായണ ഹെൽത്തിന് ലഭിച്ച ഈ റെക്കോർഡ്, ഹൃദയവും ആയി ബന്ധപ്പെട്ട എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനുമുള്ള ആശുപത്രിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു." പ്രസ്താവനയിൽ പരാമർശിച്ചു
A 41-year-old man with a complex medical history, including two failed kidney transplants, recently underwent a successful kidney transplant at a private hospital in the city.
Massive Recruitment Drive Begins in West Bengal’s Health Department
New COVID-19 Subvariants Spread Rapidly but Cause Mild Illness, Say Doctors
പഞ്ച്കുള (ഹരിയാന): ഹരിയാനയിലെ പഞ്ച്കുളയിൽ, താമസിക്കുന്ന അപാർട്മെന്റിൻ്റെ പതിനൊന്നാം നിലയിൽ നിന്നും വീണ് അനസ്തിയോളജിസ്റ്റ് ആയ ലേഡി ഡോക്ടർ (35) മരണപ്പെട്ടു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഒരു ഡോക്ടർ ചന്ദ്രനിൽ സ്ഥലം വാങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.