Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ബാഗ് കളവ് പോയി: ആശങ്കയോടെ ഡോക്ടർ
2023-10-20 09:44:34
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചണ്ഡിഗർ: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പി.ജി.ഐ.എം.ഇ.ആർ) ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ബാഗ് കളവ് പോയി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇവിടെ വെച്ച് മോഷണം നടക്കുന്നത്. നെഹ്‌റു ഹോസ്പിറ്റൽ എക്സ്റ്റൻഷൻ (എൻ.എച്ച്.ഇ) ബ്ലോക്കിലെ ഒരു മുതിർന്ന ഡോക്ടറുടെ ലാപ്‌ടോപ്പും ആഭരണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് ആണ് മോഷണം പോയത്. റേഡിയോ തെറാപ്പി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ദേവാംഗന ബോറയുടെ ബാഗ് ആണ് നഷ്ടപ്പെട്ടത്. ഡോക്ടറുടെ ബാഗിൽ മാക് ആപ്പിൾ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, രണ്ട് ചാർജറുകൾ, സ്വർണ ചെയിൻ, ഡയമണ്ട് മോതിരം, വാലറ്റ്, കാറിൻ്റെ താക്കോൽ, പാൻ കാർഡ്, എ.ടി.എം കാർഡുകൾ, 5000 രൂപയോളം പണം എന്നിവ ആയിരുന്നു ഉണ്ടായിരുന്നത്. ഡോ.ദേവാംഗന ബോറ വെള്ളിയാഴ്ച രാവിലെ 7.15-ഓടെ നെഹ്‌റു ഹോസ്പിറ്റൽ എക്‌സ്‌റ്റൻഷനിലെ (എൻ.എച്ച്‌.ഇ) വനിതാ ഡോക്ടർമാരുടെ ഡ്യൂട്ടി റൂമിൽ തൻ്റെ പിങ്ക് നിറത്തിലുള്ള അഡിഡാസ് ബാഗ് വെക്കുകയായിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം ബാഗ് കാണാതായി. ഉടൻ തന്നെ ഡോ. ദേവാംഗന ബോറ അലാറം ഉയർത്തി നെഹ്‌റു ഹോസ്പിറ്റലിലെ സുരക്ഷാ ഗാർഡുകളെ വിവരമറിയിച്ചെങ്കിലും അവരുടെ ശ്രമം പാഴായതായി വൃത്തങ്ങൾ പറഞ്ഞു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.