കേരളത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ട്രെംഗ്തനിംഗ് ഹെർ ടു എംപവർ എവരിവണ്‍ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രത്യേക ക്ലിനിക്കുകള്‍ ഒരുങ്ങിയത്.ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ പ്രവർത്തിക്കും. ആഴ്ചയില്‍ ഒരു ദിവസം പി എച്ച് സി, എഫ് എച്ച് സി തലത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സ്ത്രീ ക്ലിനിക്കുകളില്‍ ഒരുക്കിയിരിക്കുന്നത്.
വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, സ്തനാർബുദം, വായിലെ കാന്‍സര്‍ സ്‌ക്രീനിംഗ്, ക്ഷയം, തുടങ്ങിയവയും ശാരീരിക ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും ഗർഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്, ഹീമോഗ്ലോബിൻ പരിശോധന, ആർത്തവ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കും.
കണ്ണൂർ ജില്ലയിലെ അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ക്യാമ്പയിന്‍റെ ഭാഗമായി നടക്കും. സെപ്റ്റംബർ 17 മുതല്‍ മാർച്ച് എട്ടു വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.
സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ എത്തി ആരോഗ്യ പരിശോധന നടത്തണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.