
തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്‌തു. 24 മണിക്കൂർ സമരം ചെയ്യാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഈ സമയം ഇവർ അടിയന്തര സേവനങ്ങൾ ഉൾപ്പെടെ എല്ലാ ആശുപത്രി സേവനങ്ങളും ബഹിഷ്‌കരിക്കും. സ്‌റ്റൈപ്പൻഡ് വർധിപ്പിക്കുക, യൂണിവേഴ്‌സിറ്റി ഫീസ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെപ്‌റ്റംബർ 29-ന് ടോക്കൺ സ്‌ട്രോക്ക് നടത്തിയതായി കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷൻ (കെ.എം.പി.ജി.എ) വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയം ഹെൽത്ത് സെക്രെട്ടറി അടങ്ങുന്ന കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്‌തു. 2019 മുതൽ സ്‌റ്റൈപ്പൻഡ് വർധിപ്പിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടും ഈ വാഗ്ദാനങ്ങൾ പാലിക്കാൻ വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. കൂടാതെ യൂണിവേഴ്‌സിറ്റി ഫീ വർധിപ്പിക്കുകയും ചെയ്‌തു. ഇതിനു മുൻപ് 2021-ലും യൂണിവേഴ്‌സിറ്റി ഫീ വർധിപ്പിച്ചിരുന്നു. മെഡിക്കൽ വിദ്യാർത്ഥിനി വന്ദന ദാസിൻ്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ വിഭാഗത്തിലുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നു. ഹോസ്‌റ്റൽ സൗകര്യങ്ങളുടെ രൂക്ഷമായ ദൗർലഭ്യം, ആശുപത്രി സുരക്ഷ, സീനിയർ റെസിഡൻസി പ്രശ്‌നങ്ങൾ തുടങ്ങി പി.ജി മെഡിക്കൽ വിദ്യാർത്ഥികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും സമിതിയെ നേരത്തെ തന്നെ അറിയിച്ചതാണെന്ന് കെ.എം.പി.ജി.എ പറഞ്ഞു. പക്ഷേ, സമിതി ശരിയായ രീതിയിൽ ഇത് വരെ പ്രവർത്തിച്ചിട്ടില്ലെന്ന് കെ.എം.പി.ജി.എ അറിയിച്ചു. പിജി മെഡിക്കൽ വിദ്യാർത്ഥികളിൽ മൂന്നിൽ രണ്ട് പേർക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക് താമസസൗകര്യം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇത് ദേശീയ മെഡിക്കൽ കമ്മീഷൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഹൗസ് സർജൻമാരും പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ നവംബർ എട്ടിന് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിച്ചേക്കും.
Doctors Express Concerns Over NEET-SS 2024 Postponement
Frustration, Exhaustion, Poor Pay Push Young Kerala Doctors Away
India’s Covid-19 Active Cases Drop Below 7,000
തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്‌തു.
Fake Doctor Caught at Hyderabad Hospital
We have various options to advertise with us including Events, Advertorials, Banners, Mailers, etc.