Top Stories
ഉത്തർപ്രദേശിൽ ആയുർവേദ ഡോക്ടറെ ബൈക്കിലെത്തിയവർ വെടിവച്ചു കൊന്നു.
2024-01-05 16:05:52
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജൗൻപൂർ (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജൗൻപൂരിൽ 35 കാരനായ ആയുർവേദ ഡോക്ടറെ വ്യാഴാഴ്ച ബൈക്കിലെത്തിയ മൂന്ന് പേർ വെടിവച്ചു കൊന്നു. ഡോക്ടർ തിലക്ധാരി സിംഗ് പട്ടേലാണ് മരണപ്പെട്ടത്. ജൗൻപൂരിലെ ജലാൽപൂർ പ്രദേശത്ത് പുലർച്ചെ 2:30 ഓടെയാണ് സംഭവം നടന്നത്. പ്രതികൾ ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തെ വെടി വെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് (സിറ്റി) ബ്രിജേഷ് കുമാർ ഗൗതം പറഞ്ഞു. ഇതേ കെട്ടിടത്തിൽ തന്നെയാണ് ഡോ. സിംഗിൻ്റെ ക്ലിനിക്കും സ്ഥിതി ചെയ്യുന്നത്. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ സഹായിക്കാൻ പട്ടേൽ രാത്രികാലങ്ങളിൽ താമസസ്ഥലത്തിൻ്റെ വാതിൽ തുറന്നിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബി‌.എ‌.എം‌.എസ് ബിരുദധാരിയായ ഡോക്ടർ കഴിഞ്ഞ എട്ട് വർഷമായി തൻ്റെ വാടക വീട്ടിൽ 'സായി ചികിത്സാലയ' എന്ന ക്ലിനിക്ക് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 


velby
More from this section
2023-09-15 11:42:14

ഭുബനേശ്വർ: ഒഡീഷയിലെ കെന്ദുജാർ ജില്ലയിൽ വിരമിച്ച ഡോക്ടറെ അടച്ചിട്ട മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബൽറാം സാഹു ആണ് മരണപ്പെട്ടത്.

2024-02-03 11:42:26

നീറ്റ് എം.ഡി.എസ് പ്രവേശന പരീക്ഷ 2024 മാർച്ചിലേക്ക് മാറ്റി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് (എൻ.ബി.ഇ). ഏറ്റവും പുതിയ വിവരം അനുസരിച്ച്, നീറ്റ് എം.ഡി.എസ് 2024 പരീക്ഷാ തീയതി മാർച്ച് 18-ന് ആണ് നിശ്ച്ചയിച്ചിരിക്കുന്നത്. നീറ്റ് എം.

2023-08-31 10:56:48

കാൺപൂർ: ഇനി മുതൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ മുലപ്പാൽ ദാനം ചെയ്യാം. കാൺപൂരിലെ ലാല ലജ്‌പത്‌ റായ് ഹോസ്പിറ്റലിലാണ് ഈ സംവിധാനം ആരംഭിച്ചത്.

2023-08-15 08:49:40

Registered Medical Practitioners (RMPs) should follow SOCIAL MEDIA ETHICS: NMC

 

NMC releases Guidelines

 
2023-08-08 11:05:18

പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച്‌ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.