പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിൻറെ വലത് കാൽ പൂർണ്ണമായും ഒടിഞ്ഞിരുന്നു. നട്ടെല്ലിന് ഒന്നിലധികം പരിക്കുകൾ ഉണ്ടായിരുന്നു. ഇടത് തോളിൽ പൊട്ടലും തലയ്ക്ക് പരിക്കും ഏറ്റിരുന്നു. അപകടത്തെത്തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവവും കരളിൽ 6 സെന്റീമീറ്റർ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവത്തിന് കാരണമായി. കേസിന്റെ സങ്കീർണത മനസ്സിലാക്കി, മണിപ്പാലിലെ ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. വിനായക് ഘനാട്ടെയും സംഘവും ഉടൻ തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രോഗിയെ ഉടൻ തന്നെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ കൂടുതൽ പരിക്കേൽക്കാതിരിക്കാൻ ഡോക്ടർമാർ ഇദ്ദേഹത്തിൻറെ കാൽ സ്റ്റെബിലൈസ് ചെയ്യുകയും ചെയ്തു. അപകടവും ആദ്യ ശസ്ത്രക്രിയയും കാരണം ശരീരം റിക്കവർ ചെയ്യാനായി ഇദ്ദേഹത്തെ ഐസിയുവിൽ 72 മണിക്കൂർ ഡാമേജ് കൺട്രോൾ ഓർത്തോപീഡിക്‌സിൽ (ഡി ഒ സി) സൂക്ഷിച്ചു. തലച്ചോറിലെയും കരളിലെയും രക്തസ്രാവം നിലച്ചതിന് ശേഷം ഇദ്ദേഹത്തെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടാമത്തെ ശസ്ത്രക്രിയയിൽ ഡോക്ടർമാർ രോഗിയുടെ തകർന്ന അസ്ഥികളും മറ്റും സ്‌ക്രൂകളും പ്ലേറ്റുകളും ഉപയോഗിച്ച് ഫിക്സ് ചെയ്തു. ശേഷം പ്ലാസ്റ്റിക് സർജറി ടീം ഇദ്ദേഹത്തിൻറെ ഞരമ്പുകളും ടെൻഡോനുകളും ഫിക്സ് ചെയ്തു. "ഇദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് അതീവ ഗുരുതരാവസ്ഥയിൽ ആണ് കൊണ്ട് വന്നത്. ഇദ്ദേഹം അബോധാവസ്ഥയിലും ആയിരുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുക എന്നത് മാത്രമല്ല, ശരീരത്തിൽ നിന്ന് പൂർണ്ണമായും വേർപെട്ടു പോയ ഇദ്ദേഹത്തിൻറെ കാൽ ശരിയാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന വെല്ലുവിളി. അതിനുപുറമേ, അദ്ദേഹത്തിന് ഒന്നിലധികം നട്ടെല്ലിന് ക്ഷതങ്ങളും മസ്തിഷ്ക രക്തസ്രാവവും ഉണ്ടായി.അദ്ദേഹത്തിന്റെ വലതുകാലിന്റെ ചലനം പുനഃസ്ഥാപിക്കുക എന്നത് ഞങ്ങൾക്ക് വലിയ വെല്ലുവിളിയായതിനാൽ, ഞങ്ങൾ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഭാഗ്യത്തിന് രോഗി നല്ല രീതിയിൽ പ്രതികരിച്ചു. പിന്നെ കൃത്യ സമയത്ത് തന്നെ ചികിത്സ ലഭിച്ചത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. സർജറി വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമുള്ള ഡോ. വിനായക് ഘനാട്ടയുടെ വാക്കുകൾ. ""ഇത് വളരെ സീരിയസ് ആയ ഒരു കേസായിരുന്നു, പ്രധാന വെല്ലുവിളി രോഗിയുടെ കാൽ ശരിയാക്കുക എന്നത് മാത്രമായിരുന്നില്ല, കൈകാലുകളുടെ ചലനവും സംവേദനവും പുനഃസ്ഥാപിക്കുക എന്നത് കൂടിയായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ രോഗിയെ സ്ഥിരപ്പെടുത്തുന്നതിനും തുടർ ഓപ്പറേഷനുകൾക്കായി കൈകാലുകൾ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തിര ഇടപെടലായിരുന്നു. ഞങ്ങൾ തകർന്ന എല്ലുകളുടെ ഘടന താൽക്കാലികമായി ശരിയാക്കുകയും കൈകാലുകളിലേക്കുള്ള സാധാരണ രക്തചംക്രമണം ഉറപ്പാക്കുകയും ചെയ്തു.രണ്ടാമത്തെയും മൂന്നാമത്തെയും ശസ്ത്രക്രിയകളിൽ, രോഗിയുടെ കാലിലെ എല്ലാ പേശികളും ഞരമ്പുകളും പുനഃസ്ഥാപിക്കുന്നതിനും ഫ്ലാപ്പ് സർജറിയിലൂടെ ഒടിഞ്ഞ എല്ലിന് മതിയായ ചർമ്മം നൽകുന്നതിനും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. അവസാന ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കാലിലെ ചലനം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, ചികിത്സയോട് അദ്ദേഹം വളരെ നന്നായി പ്രതികരിച്ചു. അദ്ദേഹം ഫിസിയോതെറാപ്പിക്ക് വിധേയമാവുകയും ചെയ്തു. ഇനി അദ്ദേഹത്തിന് വീണ്ടും നടക്കാം." മണിപ്പാൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജറി കൺസൽട്ടൻറ് ആയ ഡോ. സന്ദീപ് നഫാധേ പറഞ്ഞു. അങ്ങനെ മരണത്തിൽ നിന്നും മറ്റൊരു വിലപ്പെട്ട ജീവൻ കൂടി ഡോക്ടർമാർ രക്ഷിച്ചിരിക്കുകയാണ്. ഈ വാർത്ത പുറത്തു വിട്ടതിന് ശേഷം മണിപ്പാളിലെ ഡോക്ടർമാർക്ക് എല്ലാ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹം എത്തിക്കൊണ്ടിരിക്കുകയാണ്.
More than 40,000 cases have been filed against unsafe protein powders and dietary supplements.
MMC Introduces Credit Points for Doctors Serving in Rural Camps
Allahabad High Court Orders Action Against Government Doctors Engaged in Private Practice
The Indian Medical Association (IMA) has announced a 24-hour nationwide withdrawal of non-emergency medical services, starting at 6 a.m. on August 17, 2024.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഒരു ഡോക്ടർ ചന്ദ്രനിൽ സ്ഥലം വാങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.