ഡൽഹി: ഡൽഹിയിൽ വായുവിൻ്റെ നിലവാരം തീരെ കുറയുന്നതിനാൽ മനുഷ്യ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വായു മലിനീകരണത്തിൻ്റെ അപകടകരമായ ആഘാതം എത്രത്തോളം ബാധിക്കുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ചേർന്ന് വിശദീകരിച്ചു. വായു മലിനീകരണവും വിവിധ തരത്തിലുള്ള ക്യാൻസറുകളും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്ന് എയിംസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ അഡീഷണൽ പ്രൊഫസറായ ഡോ. പിയൂഷ് രഞ്ജൻ പറഞ്ഞു. ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനു പുറമേ, ഹൃദയാഘാതം, മസ്തിഷ്കാഘാതം, സന്ധിവാതം തുടങ്ങിയ കൊറോണറി ആർട്ടറി രോഗങ്ങളുമായി വായു മലിനീകരണത്തിന് നേരിട്ടുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. "വായു മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിൻ്റെ വിവിധ സംവിധാനങ്ങളെ ബാധിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, ബ്രെയിൻ സ്ട്രോക്ക്, ആർത്രൈറ്റിസ് തുടങ്ങിയ കൊറോണറി ആർട്ടറി രോഗങ്ങളുമായി മലിനീകരണത്തിന് നേരിട്ട് ബന്ധമുണ്ട്." അദ്ദേഹം പറഞ്ഞു
ചണ്ഡിഗർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ജി.എം.സി.എച്ച്) സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന സീനിയർ റസിഡന്റ് ഡോക്ടറെ കബളിപ്പിച്ച് മുംബൈ എയർപോർട്ടിൽ ഇവരുടെ പേരിൽ വ്യാജ പാഴ്സൽ ഡെലിവറി ചെയ്തതായി അറിയിച്ച് ഇവരിൽ നിന്നും 1.23 ലക്ഷം രൂപ ഓൺലൈനിൽ തട്ടിയെടുത്ത തട്ടിപ്പുകാരനെതിരെ സൈബർ പോലീസ് കേസെടുത്തു.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കൺജക്റ്റിവിറ്റിസ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഹെൽത്ത് സെക്രട്ടറി ആർ. രാജേഷ് കുമാർ അറിയിച്ചു. കൺജക്റ്റിവിറ്റിസ് തടയുന്നതിനും രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സംസ്ഥാനത്തെ ചീഫ് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്.
ന്യൂ ഡൽഹി: പി.ജി മെഡിക്കൽ കൗൺസലിംഗ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമാകും നടക്കുക എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു.
ടാൻ തരൺ (പഞ്ചാബ്): പഞ്ചാബിൽ ഡോക്ടർക്ക് നേരെ ഭീഷണിയുയർത്തി ഗുണ്ടാ സംഘം. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഒരു ഗുണ്ടാ സംഘം തന്നെ വിളിച്ചതായി ഭിഖിവിന്ദ് ആസ്ഥാനമായുള്ള ഡോക്ടർ പോലീസിൽ പരാതിപ്പെട്ടു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.