Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഡോ. രഞ്ജൻ രാമകൃഷ്ണൻ പുതിയ ഐ.എം.എ മംഗളൂരു പ്രസിഡന്റ്.
2023-12-06 19:18:23
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മംഗളൂരു: ഐ.എം.എ മംഗളൂരു വിഭാഗം പുതിയ പ്രെസിഡന്റായി ഡോ. രഞ്ജൻ രാമകൃഷ്ണനെ തെരെഞ്ഞെടുത്തു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിലെ (കെ.എം.സി) അനസ്തേശ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ് ഡോ. രഞ്ജൻ. "ഐ.എം.എ മംഗളൂരു വിഭാഗത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഹെൽത്ത് കെയർ പ്രൊഫഷണലുകൾ എന്ന നിലയിൽ, നമ്മൾ പരസ്പരം കാര്യങ്ങൾ എല്ലാം ഒത്തൊരുമിച്ചു ചെയ്യുകയും  പിന്തുണയ്ക്കുകയും വേണം. മംഗളൂരു ഐ.എം.എ നിലവിൽ മികവുറ്റ വിഭാഗം ആണെങ്കിലും അതിനെ മികച്ച പ്രവർത്തനങ്ങളിലൂടെ നമുക്ക് ഒന്ന് കൂടി ഉയരങ്ങളിൽ എത്തിക്കണം." പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡോ. രഞ്ജന്റെ വാക്കുകൾ. 1964 ൽ ബണ്ട്വാളിലെ കാവൽക്കറ്റിലായിരുന്നു ഡോ. രഞ്ജന്റെ ജനനം.  1988 ൽ മംഗളൂരുവിലെ കെ.എം.സി മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു അദ്ദേഹം എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ശേഷം, 1995 ൽ ഇതേ കോളേജിൽ വെച്ച് തന്നെ അദ്ദേഹം അനസ്തേഷ്യയിൽ എം.ഡിയും പൂർത്തിയാക്കി. നിലവിൽ കെ.എം.സി-ൽ അനസ്തേഷ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആയ അദ്ദേഹം ഇതിനു മുൻപ് ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുണ്ട് (2012 -2013). 2010-2015 കാലഘട്ടത്തിൽ എസ്.ഐ.എം.എസ്-ൽ എച്ച്.ഒ.ഡി ആയും പ്രൊഫസർ ആയും  ഡോ. രഞ്ജൻ പ്രവർത്തിച്ചിട്ടുണ്ട്‌. ഒരു വർഷത്തേക്കാണ് ഡോ. രഞ്ജനെ ഐ.എം.എ മംഗളൂരുവിന്റെ പ്രെസിഡന്റായി നിയമിച്ചത്. ഡോ. രഞ്ജന് പുറമേ, മൂന്ന് പുതിയ അംഗങ്ങളെ കൂടി ഐ.എം.എ മംഗളൂരു തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ വൈസ് പ്രെസിഡന്റായി ഡോ. മഹാബലിഷ്‌ ഷെട്ടിയെയും സെക്രെട്ടെറിയായി ഡോ. അവിൻ ബി.ആർ ആൽവയെയും ട്രെഷററായി ഡോ. പ്രശാന്തയെയും ആണ് നിയമിച്ചത്.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.