മുംബൈ: ജനുവരി 14 ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനത്തിൽ വെച്ച് ഒരു യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ച് "ലിവർ ഡോക്" എന്നറിയപ്പെടുന്ന ഡോക്ടർ എബി ഫിലിപ്‌സ്. യാത്രയ്ക്കിടെ ഈ വ്യക്തിയുടെ ഓക്സിജൻ അളവ് കുറയുകയും രക്തസമ്മർദ്ദം ഉയരുകയുമായിരുന്നു. ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഡോക്ടർ എബിയുടെ കൃത്യമായ ഇടപെടലാണ് ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിച്ചത്. ഡോ. എബി ഈ സംഭവം തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ഒരുപാട് ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്‌തു. “ഒരു ഡോക്ടർ എന്ന നിലയിൽ, മൂന്നര വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഒരു സ്റ്റെതസ്കോപ്പ് ഉപയോഗിച്ചത് രണ്ട് ദിവസം മുൻപ് ഒരു മിഡ്-എയർ ഫ്ലൈറ്റിലാണ്." ഡോ. എബി തൻ്റെ ട്വിറ്ററിൽ കുറിച്ചു. "കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് ആകാശ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. അപ്പോഴാണ് പെട്ടെന്ന് എൻ്റെ അടുത്തിരുന്ന ഒരു വ്യക്തിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്. എയർ ഹോസ്റ്റസ് ഉടൻ തന്നെ ഈ വ്യക്തിയുടെ നെബുലൈസർ ഇൻഹേലർ ഘടിപ്പിക്കാൻ ശ്രമിച്ചു. മെഷീൻ പ്രവർത്തിപ്പിക്കാൻ ഞാൻ അവരെ സഹായിച്ചു. അദ്ദേഹത്തിന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. തീരെ സുഖം പ്രാപിച്ചതുമില്ല. അദ്ദേഹത്തിന് ഒരു ഓക്‌സിമീറ്റർ ഉണ്ടായിരുന്നു. അതിലെ ഓക്‌സിജൻ്റെ അളവ് വെറും 36% മാത്രമായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഡോ. എബി സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഇദ്ദേഹത്തിൻ്റെ ശ്വാസകോശം പരിശോധിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം നിറഞ്ഞതിനാൽ ഇടതുവശത്ത് നിന്ന് ശബ്ദമൊന്നും കേൾക്കാൻ കഴിഞ്ഞില്ല. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യാറുണ്ടെന്ന് ഇദ്ദേഹം ഡോക്ടറോട് പറഞ്ഞു. ഈ വ്യക്തിയുടെ കൂടുതൽ മെഡിക്കൽ വിവരങ്ങൾ അറിയാൻ ഡോ. എബി ഇദ്ദേഹത്തിൻ്റെ ഫോൺ പരിശോധിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള നിരവധി കുറിപ്പടികൾ ഇദ്ദേഹത്തിൻ്റെ ഫോണിൽ നിന്നും ഡോ. എബി കണ്ടെത്തി. "ഞാൻ ഇദ്ദേഹത്തിൻ്റെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ അത് 280/160 ആയിരുന്നു. ആ സമയത്ത് ഇദ്ദേഹത്തിൻ്റെ ശ്വാസകോശത്തിൽ വെള്ളം ഉണ്ടായിരുന്നു (ഹാർട്ട് ട്രൗണിങ്). കൂടാതെ ഇദ്ദേഹം ഹൈപ്പർ ടെൻഷനിലും ആയിരുന്നു. അദ്ദേഹത്തിനായി അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ലാൻഡ് ചെയ്യാൻ ഞങ്ങൾക്ക് ഒരു മണിക്കൂർ സമയം ഉണ്ടായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ ജീവനോടെ നിലനിർത്തണം." ഡോ. എബി തുടർന്നു. തുടർന്ന്, ഡോ. എബി ഇദ്ദേഹത്തിൻ്റെ ആക്സസ് ചെയ്യാവുന്ന ഒരേയൊരു സിരയിൽ ഡബിൾ പഞ്ചർ പ്രക്രിയ ചെയ്യുകയും ശേഷം കൂടുതൽ ആക്‌സസ് നഷ്ടപ്പെടുകയും ചെയ്‌തു. "അതിനാൽ ഞാൻ അദ്ദേഹത്തിൻ്റെ നിതംബത്തിലെ പേശികളിലേക്ക് ഒരു ഫ്രൂസെമൈഡ് കുത്തിവയ്പ്പ് നൽകി. ഇത് കാരണം വേദന ഉണ്ടായേക്കാം എന്ന് പറഞ്ഞതിന് ശേഷമാണ് കുത്തിവയ്പ്പ് നൽകിയത്. എനിക്ക് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ല. കാരണം ഒരു സിര കണ്ടെത്താൻ ഏറെ ബുദ്ദിമുട്ടായിരുന്നു. കൂടാതെ അദ്ദേഹം ഏറെ ബുദ്ദിമുട്ടുകയായിരുന്നു. ഒപ്പം ആ സമയത്ത് മോശം കാലാവസ്ഥ കാരണം ഫ്ലൈറ്റ് യാത്ര കുറച്ച് ബുദ്ധിമുട്ടേറിയതുമായിരുന്നു." ഫ്ലൈറ്റ് ലാൻഡ് ചെയ്‌ത ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. "പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ, ഞാൻ ഒരു ഐ.സി.യുവിൽ ആണെന്നും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും എനിക്ക് തോന്നി." ഡോ. എബി പറഞ്ഞു. തുടർന്ന്, ഡോ. എബി രോഗിയുടെ കുടുംബത്തെ വിവരമറിയിച്ചു. "തൊട്ടടുത്ത ദിവസം അദ്ദേഹം സുഖമായിരിക്കുന്നെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തിൻ്റെ കുടുംബം എനിക്കൊരു സന്ദേശം അയച്ചു. വൈകുന്നേരം അദ്ദേഹം എന്നെ നേരിട്ട് വിളിക്കുകയും ചെയ്‌തു. അദ്ദേഹത്തെ ഐ.സി.യൂവിൽ നിന്നും മാറ്റിയിരുന്നു." ഡോ. എബി ആകാശ എയർ ഫ്‌ളൈറ്റ് അറ്റൻഡന്റുകൾക്ക് നന്ദി പറയുകയും ചെയ്‌തു. “എന്നെ സഹായിച്ച ആകാശ എയറിലെ എല്ലാ അറ്റെൻഡുകളും ഏറെ ശാന്തരായിരുന്നു. എൻ്റെ നിർദേശങ്ങൾ അവർ എല്ലാവരും കൃത്യമായി പാലിച്ചതിനാൽ എൻ്റെ ജോലി ഒന്നുകൂടി എളുപ്പമായി. അവർ ഓക്‌സിജൻ സിലിണ്ടറുകൾ പെട്ടെന്ന് തന്നെ നൽകിയത് കൊണ്ട് രോഗിയുടെ ഓക്‌സിജൻ അളവ് 90 ശതമാനത്തിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു." ഡോ. എബിയുടെ വാക്കുകൾ. “ഞങ്ങളുടെ ക്യു.പി 1519 വിമാനത്തിലെ സഹയാത്രികൻ്റെ ജീവൻ രക്ഷിക്കുന്നതിൽ നിങ്ങളുടെ കൃത്യമായ ഇടപെടലും സഹായവും ഏറെ നിർണായകമായി. അതിൽ ഞങ്ങൾ നിങ്ങളോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഞങ്ങളുടെ ക്രൂ അംഗങ്ങളായ ധന്യ, സർഗാം, അർണവ്, ക്യാബിനിലുള്ള കിരിതിക, ഫ്ലൈറ്റ് ഡെക്കിൽ നിന്നുള്ള മുനിഷ്, നേഹ എന്നിവർക്ക് നിങ്ങളെ ടീമിൻ്റെ നിർണായക ഭാഗമാകാനുള്ള ഭാഗ്യവും ലഭിച്ചു. കരുതലിൻ്റെയും അനുകമ്പയുടെയും യഥാർത്ഥ മനോഭാവം ഉൾക്കൊള്ളിച്ചതിന് ഒരിക്കൽ കൂടി നന്ദി." ഡോ. എബിയുടെ പോസ്റ്റിന് മറുപടിയായി ആകാശ എയർ എഴുതി. സംഭവം പുറത്തായതോടെ ഡോ. എബി ഫിലിപ്‌സിന് എല്ലായിടത്ത് നിന്നും അഭിനന്ദനങ്ങളുടെ ഒരു പെരുമഴ തന്നെ നിറഞ്ഞൊഴുകി. ഒരു നാഷണൽ ഹീറോ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നു കഴിഞ്ഞു.
Lift Failure and AC Breakdown at Delhi's GTB Hospital Cause Distress for Patients and Doctors
The Neurosurgery Department at AIIMS New Delhi is widely acclaimed for its state-of-the-art facilities, drawing aspiring neurosurgeons seeking exceptional training.
Hyderabad: The Telangana State Medical Council (TSMC) has established special committees to combat quackery within the medical profession, in accordance with Section 8 of the Telangana Medical Practitioners Registration Amended Act 10 of 2013.
ബാരാബങ്കി (ഉത്തർ പ്രദേശ്): ബാരാബങ്കിയിലെ ലഖ്‌നൗ-അയോധ്യ ഹൈവേയിൽ സഫ്ദർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ 39 കാരനായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.
Apollo Hospital Faces Scrutiny Over Free Treatment Shortfall
We have various options to advertise with us including Events, Advertorials, Banners, Mailers, etc.