നാഗ്പ്പൂർ(മഹാരാഷ്ട്ര): രാജ്യത്തെ ഡോക്ടർമാർക്ക് ലോകമെമ്പാടും ആദരവ് ലഭിക്കുന്നുണ്ടെന്നും യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജരാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കാരി പറഞ്ഞു. താങ്ങാനാവുന്ന ചികിത്സയും വിലകുറഞ്ഞ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കലും ഏറെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. അസ്സോസിയേഷൻ ഓഫ് ക്യൂട്ടേനിയസ് സർജൻസിൻ്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗഡ്‌കാരി. ശസ്ത്രക്രിയ, സ്‌കിൻ ഹെൽത്ത് എന്നിവയുടെ പ്രോത്സാഹനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് അസോസിയേഷൻ ഓഫ് ക്യൂട്ടേനിയസ് സർജൻസ്. രാജ്യത്ത് മെഡിക്കൽ കോളേജുകളുടെയും എയിംസിൻ്റെയും(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാമ്പസുകളുടെ എണ്ണം വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത നാഗ്പൂരിൽ നിന്നുള്ള ലോക്‌സഭാ എം.പി എടുത്തു പറഞ്ഞു. രാജ്യത്തിന് കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെന്നും ഡിമാൻഡ്-സപ്ലൈ വിടവ് നികത്താൻ സർക്കാർ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്നും ഗഡ്‌കാരി പറഞ്ഞു. അദ്ദേഹം മെഡിക്കൽ സയൻസിൽ പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തിന് ആഹ്വാനം ചെയ്യുകയും മെഡിക്കൽ മേഖലയിൽ ഗുണപരമായ വിദ്യാഭ്യാസം നൽകുന്നതിന് ഊന്നൽ നൽകുകയും ചെയ്തു. മെഡിക്കൽ സയൻസിൽ ഗവേഷണത്തിന് വലിയ സാധ്യതകളുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഗുണമേന്മയുള്ളതും നിക്ഷേപവുമായുള്ള നൂതനമായ സമീപനമാണ് ആവശ്യമെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന ചികിത്സാരീതി എങ്ങനെ ലഭ്യമാക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗഡ്‌കാരി കോൺഫറൻസിൽ പങ്കെടുത്ത ഡോക്ടർമാരോട് ആവശ്യപ്പെടുകയും ചെയ്‌തു.
Hyderabad: RegenOrthoSport Hospital, a leading institution in regenerative medicine, marks a significant milestone with the completion of 10,000 successful procedures since its establishment in 2015.
വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്‌പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്.
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ.
ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.