Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ഡോക്ടർ രാവുൽ ജിൻഡാൽ .
2024-01-06 15:51:46
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്‌സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്‌കാരം ഡോ. രാവുലിന് നൽകിയത്. ഇന്ത്യയുടെ ഗതാഗത മന്ത്രിയായ ശ്രീ നിതിൻ ഗഡ്‌കാരിയാണ് ഡോക്ടറിന് അവാർഡ് സമ്മാനിച്ചത്. നിലവിൽ മൊഹാലി ഫോർട്ടിസ് ഹോസ്പിറ്റലിലെ വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സർജറി വിഭാഗം ഡയറക്ടർ ആണ് ഡോ. രാവുൽ. 2023 ഡിസംബർ 11-ന് ന്യൂഡൽഹിയിലെ ഷാംഗ്രി-ലാ ഇറോസിൽ വെച്ചായിരുന്നു ഈ പരിപാടി നടന്നത്. വിവിധ മേഖലകളിലുള്ള വ്യക്തികളെ അവരുടെ മികച്ച സംഭാവനകൾക്ക് അംഗീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് മുഖ്യാതിഥി ശ്രീ നിതിൻ ഗഡ്‌കാരി ജി.ഐ.സി.എ ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവർത്തനങ്ങൾ, ശാസ്ത്രം, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, സ്‌പോർട്‌സ്, ബിസിനസ്സ്, സാഹിത്യം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച ഡോ. രാവുൽ ജിൻഡാൽ ഉൾപ്പെടെ 24 പ്രമുഖർ പുരസ്‌കാരങ്ങൾ നേടിയവരിൽ ഉൾപ്പെടുന്നു. ഡോ. ജിൻഡാൽ ഈ പുരസ്‌കാരം ഏറ്റുവാങ്ങുക മാത്രമല്ല, "ലോകത്തിനായുള്ള ആരോഗ്യ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ സംഭാവനയും ഹൃദയ രോഗങ്ങൾക്കുള്ള പരിഹാരങ്ങളും പ്രതിരോധ നടപടികളും" എന്ന തലക്കെട്ടിൽ ശ്രദ്ധേയമായ ഒരു അവതരണവും നടത്തി. വാസ്കുലർ സർജറി മേഖലയിലെ അദ്ദേഹത്തിൻ്റെ വൈദഗ്ധ്യവും അർപ്പണബോധവും മികച്ച രീതിയിൽ തന്നെ പ്രശംസിക്കപ്പെട്ടു. ഡോ. ജിൻഡാലിൻ്റെ 26 വർഷത്തെ മാതൃകാപരമായ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ നേട്ടം മാറുകയും ചെയ്‌തു. ശ്രീ നിതിൻ ഗഡ്‌കാരി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും രാജ്യത്തിൻ്റെ വികസനത്തിനായി അക്ഷീണം സംഭാവന നൽകാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. "ഈ അവാർഡ് ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രക്തക്കുഴലുകളുടെ ആരോഗ്യ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എൻ്റെ പ്രതിബദ്ധതയെ ഇത് വീണ്ടും എടുത്തു കാണിക്കുന്നു. ഒപ്പം മികച്ച ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭിക്കേണ്ടതിൻ്റെ പ്രാധാന്യത്തെയും ഇത് അടിവരയിടുന്നു. ഈ അംഗീകാരം എന്റേത് മാത്രമല്ല. ആഗോള ആരോഗ്യ സംരക്ഷണത്തിൽ നല്ല സ്വാധീനം ചെലുത്താൻ അർപ്പണബോധമുള്ളവരുടെ കൂട്ടായ ശ്രമങ്ങൾക്കുള്ള അവാർഡ് കൂടിയാണിത്." അവാർഡ് നേടിയതിന് ശേഷം ഡോ. രാവുൽ ജിൻഡാൽ പറഞ്ഞു. ജി.ഐ.സി.എ-യുടെ സഹ സംഘാടകരായ ശ്രീ വിവേക് ​​മെഹ്‌റയും ശ്രീ ഭാവ്പ്രീത് സിംഗും നന്ദി രേഖപ്പെടുത്തുകയും ജി.ഐ.സി.എ-യുടെ പിന്നിലെ കാഴ്ചപ്പാട് പങ്കുവെക്കുകയും ചെയ്തു. ആഗോളതലത്തിൽ മികച്ച സംഭാവനകൾ നൽകുന്ന സ്വാധീനം ചെലുത്തുന്ന ഇന്ത്യക്കാരെ ആദരിക്കുക എന്ന ലക്ഷ്യമാണ് ജി.ഐ.സി.എ-ന് ഉള്ളതെന്ന് ഇവർ പറഞ്ഞു. ലെഫ്റ്റനന്റ് ജനറൽ കെ.ജെ സിംഗ് (റിട്ട), സി വെസ്റ്റേൺ കമാൻഡിലെ മുൻ ജി.ഒ.സി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.