ബംഗളൂരു: 50 ഡാവിഞ്ചി റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരുവിലെ സ്പർശ് ഹോസ്പിറ്റൽ. ഡാവിഞ്ചി റോബോട്ടിക് സർജിക്കൽ സിസ്റ്റം മെഡിക്കൽ ട്രീട്മെന്റിൻ്റെ ഭാവിയെ തന്നെ മാറ്റിമറിച്ചു കൊണ്ട് മുന്നേറുകയാണ്. മികച്ച വേഗതയും കൃത്യതയും ആണ് ഈ ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകത. വൃക്ക, മൂത്രാശയം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നടപടിക്രമങ്ങളിൽ ഡാവിഞ്ചി റോബോട്ടിക് സിസ്റ്റത്തിന്റെ ഫലപ്രാപ്തി ചൂണ്ടിക്കാട്ടി സ്പർശ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാവിദഗ്ധനുമായ ഡോ. അവിനാശ് ടി. എസ്. ഈ നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ കൂടുതൽ രോഗികളിലേക്ക് വ്യാപിപ്പിക്കാനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പർഷ് ഹോസ്പിറ്റലിലെ ഗൈനക് എൻഡോസ്കോപ്പിയിൽ സ്പെഷ്യലൈസ് ചെയ്ത ഡോ. പത്മലത വി.വി, ഡാവിഞ്ചിയുടെ റോബോട്ടിക് സർജറി പ്രദാനം ചെയ്യുന്ന കൃത്യതയെക്കുറിച്ചും വേഗതയെക്കുറിച്ചും എടുത്തു പറയുന്നു. പ്രത്യേകിച്ച് ഗുരുതരമായ ശസ്ത്രക്രിയകളിൽ വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇത് പ്രയോജനകരമാണെന്ന് അവർ പറയുന്നു. ഡാവിഞ്ചി റോബോട്ടിക് സർജറിയിലൂടെ ക്യാൻസർ ചികിത്സയിൽ ഗണ്യമായ വേദന കുറയ്ക്കുന്നതായി സർജിക്കൽ ഓങ്കോളജി മേധാവി ഡോ. ദിനേശ് എം.ജി ചൂണ്ടിക്കാട്ടുന്നു. ഇത് ഏറെ ഗുണകരമാണെന്നും ഒപ്പം ശസ്ത്രക്രിയയുടെ ബുദ്ദിമുട്ടുകൾ രോഗികൾ അധികം അറിയേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
മുംബൈ: മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിൽ, ഡോ. സമീർ ഗാർഡെ, ഡോ. ചന്ദ്രശേഖർ കുൽക്കർണി, ഡോ. വിശാൽ പിംഗ്ലെ, ഡോ. പ്രശാന്ത് ബൊറാഡെ, ഡോ. ശ്രുതി തപിയാവാല, ഡോ. ഖുശ്ബു ധർമാനി എന്നിവരുടെ നേതൃത്വത്തിലുള്ള സമർപ്പണവും ഉയർന്ന വൈദഗ്ധ്യവുമുള്ള സംഘം ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചു.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി) ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്പിറ്റൽ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.