സന്ധികളിൽ നീർക്കെട്ടും വേദനയും വരുന്ന ഒരു രോഗാവസ്ഥയാണ് ആർത്രൈറ്റിസ്. ആർത്രൈറ്റിസ് അഥവാ സന്ധിവാതം പല കാരണങ്ങൾ കൊണ്ടുവരാമെങ്കിലും ഇതു മുഖ്യലക്ഷണം ആയിട്ടുള്ള ഒരു വിഭാഗം അസുഖങ്ങളെയാണ് റുമാറ്റിക് ഡിസീസസ് അഥവാ വാതരോഗങ്ങൾ എന്നു പറയുന്നത്.
കുട്ടികളിൽ വാതരോഗം ഉണ്ടാവും എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണ്. എന്നാൽ പ്രായമായവർക്ക് ഉണ്ടാവുന്നതുപോലെ കുട്ടികൾക്കും റുമാറ്റിക് രോഗങ്ങൾ അഥവാ വാതരോഗങ്ങൾ ഉണ്ടാവും.
സന്ധികളിലെ നീർക്കെട്ടും വേദനയും പ്രധാന ലക്ഷണങ്ങളായി കാണുമെങ്കിലും ഹൃദയം, ശ്വാസകോശം,തലച്ചോർ, കിഡ്നി മുതലായ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ പോലും സാരമായി ബാധിക്കുന്ന നൂറിൽപരം രോഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാശ്ചാത്യ കണക്കുകൾ സൂചിപ്പിക്കുന്നത് ആയിരത്തിൽ രണ്ടു മുതൽ അഞ്ചുവരെ കുട്ടികളെ ഇത്തരം രോഗങ്ങൾ ബാധിക്കുന്നു എന്നാണ്. വലിയതോതിൽ പഠനങ്ങൾ ഇന്ത്യയിൽ നടന്നിട്ടില്ലെങ്കിലും ലഭ്യമായ കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിലും ആയിരത്തിൽ ഒന്നോ രണ്ടോ കുട്ടികൾക്ക് രോഗബാധ കണ്ടുവരുന്നു.
തുടക്കം മുതൽക്കേയുള്ള കൃത്യമായ രോഗനിർണയവും ശാസ്ത്രീയമായ ചികിത്സകളും വഴി ഈ രോഗങ്ങളെ പൂർണമായും ഭേദമാക്കുകയോ നിയന്ത്രണ വിധേയമാക്കുകയോ ചെയ്യുവാൻ സാധിക്കുന്നതാണ്.
JIA, childhood SLE, Juvenile Myositis, Kawasaki disease, Rheumatic fever and other post streptococcal syndromes, Henoch schonlein purpura, autoinflamatory syndromes എന്നിവയാണ് പ്രധാനമായും കുട്ടികളിൽ കണ്ടുവരുന്ന വാതരോഗങ്ങൾ.
ഓരോതരം വാതരോഗങ്ങൾക്കും അതിന്റെതായ ലക്ഷണങ്ങളുണ്ട്. ഓരോ കുട്ടിക്കും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. സന്ധികളിലെ നീർക്കെട്ടും വേദനയും, ഇടപെട്ടുള്ള പനി അല്ലെങ്കിൽ വിട്ടുമാറാത്ത പനി, കടുത്ത ക്ഷീണം, കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ, പുറം വേദന, മസിലു വേദനയോടു കൂടിയുള്ള ബലക്ഷയം, വായ്പുണ്ണ്, തൊലിപ്പുറത്തുള്ള തിണർപ്പ് അഥവാ rashes എന്നിവയാണ് കുട്ടികളിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളുടെയും ഭാഗമായി കാണപ്പെടാമെങ്കിലും അതു വിട്ടു മാറാതിരിക്കുകയോ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയോ ആണെങ്കിൽ അത് ഏതെങ്കിലും ഒരു വാത രോഗത്തിന്റെ ലക്ഷണം ആയേക്കാം. അതിനാൽ തന്നെ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അതിനെ ഗൗരവപൂർവ്വം പരിഗണിക്കുകയും ഒരു പീഡിയാട്രീഷന്റെയോ പീഡിയാട്രിക് റുമറ്റോളജിസ്റ്റിന്റെയോ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
രോഗലക്ഷണങ്ങളുടെ വിശദമായ വിശകലനം, കുട്ടിയുടെ ശാരീരിക പരിശോധന എന്നിവയോടെയാണ് രോഗനിർണയ പ്രക്രിയ ആരംഭിക്കുന്നത്. പല രോഗങ്ങൾക്ക് ഓരോ ലക്ഷണങ്ങൾ കാണുമെന്നതിനാൽ പലതരത്തിലുള്ള രക്ത പരിശോധനയോ മൂത്ര പരിശോധനയോ അത്യാവശ്യമാണ്. എക്സ്-റേ, സ്കാനിങ് മുതലായ ടെസ്റ്റുകളും രോഗനിർണയത്തിൽ സഹായിക്കുന്നു. കൂടാതെ ലക്ഷണങ്ങൾക്ക് അനുസരിച്ച് ബയോപ്സി, ജോയിന്റ് ആസ്പിറേഷൻ മുതലായ ടെസ്റ്റുകളും രോഗനിർണയത്തിനായി വേണ്ടി വന്നേക്കാം.
കൃത്യമായ രോഗം നിർണയമാണ് ഒന്നാമത്തെ നടപടി. രോഗലക്ഷണങ്ങൾ, രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതു ആരോഗ്യം എന്നിവയ്ക്ക് അനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കിയിട്ട് ആയിരിക്കും പിന്നീടുള്ള ചികിത്സകൾ ചെയ്യേണ്ടത്. മാതാപിതാക്കൾക്കൊപ്പം പീഡിയാട്രീഷൻ, റുമെറ്റോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്,ഓർത്തോപിഡിഷൻ, സൈക്ക്യാർട്ടിസ്റ്റ്, ഫിസിക്കൽ തെറാപ്പിസ്റ്റ് മറ്റ് ആരോഗ്യ വിദഗ്ധർ എന്നിവർ അടങ്ങിയ ഒരു ടീമിന്റെ സഹകരണം ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും അനിവാര്യമാണ്.
മരുന്നുകൾ പലപ്പോഴും ദീർഘകാല അടിസ്ഥാനത്തിൽ കഴിക്കേണ്ടി വരാം. ഡിസീസ് മോഡിഫൈയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്സ് അഥവാ രോഗം നിയന്ത്രിക്കുന്ന മരുന്നുകൾ, നൂതന മരുന്നുകളായ ബയോളജിക്കൽസ് എന്നിവയാണ് മരുന്നുകളിൽ പ്രധാനം. വേദനസംഹാരികൾ, കഠിനമായ ലക്ഷണങ്ങൾക്ക് കോർട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകൾ മുതലായവയും ഹ്രസ്വകാലത്തേക്ക് കഴിക്കേണ്ടി വന്നേക്കാം. കൂടാതെ ഫിസിയോതെറാപ്പി, ഫിസിക്കൽ എക്സർസൈസ്, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെല്ലാം ചികിത്സയുടെ ഭാഗമായി വന്നേക്കാം.
കൃത്യമായ രോഗനിർണയം നടത്തുത്തേണ്ടത് അത്യാവശ്യമാണ്. ശരിയായ തുടർ ചികിത്സ ഉറപ്പാക്കുക, രോഗത്തിന്റെ സങ്കീർണതകളും മരുന്നുകളുടെ പാർശ്വഫലങ്ങളും നേരത്തെ തന്നെ കണ്ടുപിടിച്ച് അത് ചികിത്സിക്കുക, കുട്ടിയുടെ ശാരീരികവും മാനസികവും സാമൂഹികപരവുമായ വളർച്ച ഉറപ്പുവരുത്തുക ഇവയെല്ലാമാണ് കുട്ടികൾക്കുള്ള വാതരോഗ ക്ലിനിക്കുകൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.
Dr Rajeev Jayadevan
15 August 2024
We are familiar with the term mpox that has replaced the stigmatising word monkeypox, a severe and contagious viral infection that apparently originated from Democratic Republic of the Congo (DRC), Africa. The virus is a zoonosis that jumped to humans from rodents in the nearby forests in the 1970’s.
നിപ്പ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്തെല്ലാം?
John P. Higgins, MD, MBA, MPhil
McGovern Medical School, University of Texas Health Science Center at Houston, Houston, Tex.
Cities globally attract young individuals for work, education, and social opportunities, and a recent study outlines characteristics crucial for bolstering their mental health.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.