ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഭൂരിഭാഗം ആളുകളിലും സാധാരണയായി നിരുപദ്രവകാരികളായ ചില പദാർത്ഥങ്ങളെ ആക്രമണകാരികളായി കണ്ട് അവയ്ക്കെതിരെ ശരീരം അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. നിർത്താതെയുള്ള മൂക്കൊലിപ്പ്, തുടർച്ചയായ തുമ്മൽ, കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ, ചുമ, വലിവ്, തൊലിപ്പുറത്ത് ദീർഘകാലം നീണ്ടുനിൽക്കുന്ന ചൊറിച്ചിൽ, ഇവയെല്ലാം അലർജിയുടെ ലക്ഷണങ്ങളാവാം. അലർജിയുണ്ടാക്കുന്ന വസ്തുക്കളെ പൊതുവായി 'അലർജനുകൾ' എന്നു പറയുന്നു.
വിവിധതരം അലർജികൾ
1. അന്തരീക്ഷത്തിലുള്ള അലർജൻസ് കാരണം
വീട്ടിലുള്ള പൊടി, പൊടിച്ചെള്ള്, പാറ്റ, പൂപ്പൽ, പൂച്ച, പട്ടി എന്നിവയുടെ രോമങ്ങൾ, പൂമ്പൊടി, തുടങ്ങിയ അന്തരീക്ഷ അലർജനുകൾ കൊണ്ടുണ്ടാകുന്നവയാണിത്.
2. ത്വക്ക് അലർജി
തൊലിപ്പുറമേയുള്ള അലർജി മൂന്ന് തരത്തിൽ കാണുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ മുഖം, കൈകാലുകൾ, എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. പിൽക്കാലത്ത് ആസ്ത്മ വരാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്.
അലർജനുകളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലമുണ്ടാകുന്നത്.
തൊലിപ്പുറമേ ചൊറിച്ചിലോടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവ.
3. ഭക്ഷണപദാർഥങ്ങളോട് ഉള്ള അലർജി
പാൽ, മുട്ട, ചെമ്മീൻ, ഞണ്ട്, കടല, ഗോതമ്പ് എന്നിവയാണ് സാധാരണ അലർജി ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണവസ്തുക്കൾ. ശരീരം ചൊറിഞ്ഞ് തടിക്കുക, വായിലും നാവിലും ചൊറിച്ചിൽ, ഛർദി, വയറുവേദന, വയറിളക്കം, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
4. മരുന്നുകളോടുള്ള അലർജി
പെൻസിലിൻ, സൾഫാ, ചില വേദനസംഹാരികൾ തുടങ്ങിയവയാണ് സാധാരണയായി അലർജിയുണ്ടാക്കുന്നത്.
5. വിഷം അലർജി
കടന്നൽ, തേനീച്ച, ചിലതരം ഉറുമ്പുകൾ എന്നിവയുടെ വിഷം ചിലരിൽ ഗുരുതരമായ അലർജി ഉണ്ടാക്കാറുണ്ട്.
അലർജി രോഗനിർണ്ണയം
കുട്ടികളിലെ അലർജിയിൽ തുടക്കത്തിലേയുള്ള രോഗനിർണ്ണയവും, ചികിത്സയും ഏറെ പ്രധാനമാണ് .സ്വന്തം രോഗലക്ഷണങ്ങൾ കൃത്യമായി പറയുക എന്നത് ചെറിയ കുട്ടികളിൽ സാധ്യമായെന്നു വരില്ല.
പല തരത്തിലുള്ള അല്ലർജി ടെസ്റ്റുകൾ ഇപ്പോൾ ലഭ്യമാണ് .
തൊലിപ്പുറമെയുള്ള അലർജി ടെസ്റ്റിംഗ്
(Allergy Skin testing):
സംശയിക്കുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ തൊലിപ്പുറമേ കുത്തിവയ്ക്കുകയും അതിനോടുള്ള റിയാക്ഷൻ നോക്കി രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഒരു നിശ്ചിത അളവിനേക്കാൾ കൂടുതൽ തൊലിയിൽ ചുവന്നുതടിച്ച് പാടുണ്ടാകുന്നുവെങ്കില്‍ ആ വസ്തുവിനോട് അലർജിയുണ്ടെന്നു സംശയിക്കാം.
സ്പെസിഫിക് ഐജിഈ ടെസ്റ്റിംഗ്
(Specific IgE Testing):
അലർജനുകൾക്ക് എതിരെ രക്തത്തിലുണ്ടാകുന്ന IgE വിഭാഗം ആന്‍റിബോഡികളുടെ അളവ് നിർണ്ണയിക്കുന്ന ടെസ്റ്റ്. ഇതിന് താരതമ്യേന ചിലവ് വളരെ കൂടുതലാണ്.
ഫുഡ് ചാലഞ്ച് ടെസ്റ്റ്
(Food Challenge Test):
അലർജി ഉണ്ടാക്കുന്നതായി സംശയിക്കുന്ന ഭക്ഷ്യവസ്തു ചെറിയ അളവിൽ തുടങ്ങി ഒരു നിശ്ചിത അളവു വരെ കൊടുത്തു രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അവശ്യ ജീവൻരക്ഷാ സൗകര്യമുള്ള ആശുപത്രികളിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ.
ഇന്ന് നിലവിലുള്ള അല്ലർജി ടെസ്റ്റുകൾ എല്ലാം ഒരു രോഗിക്ക് ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അല്ലർജി ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവയെല്ലാം തന്നെ സ്ക്രീനിംഗ് ടെസ്റ്റുകൾ ആണ്. അതായത് ടെസ്റ്റ് നടത്തി അല്ലർജി ഉണ്ടെന്നു നിർണ്ണയിക്കുന്ന എല്ലാ വസ്തുക്കളോടും രോഗിയുടെ ശരീരം അല്ലർജി ലക്ഷണങ്ങൾ പ്രകടിപ്പിക്കണം എന്നില്ല. രോഗിയിൽ നിന്നും ലഭിക്കുന്ന വിശദമായ വിവരങ്ങളും, രോഗിയെ നേരിട്ട് പരിശോധിക്കുമ്പോൾ കിട്ടുന്ന വിവരങ്ങളും എല്ലാം ഈ ടെസ്റ്റ് റിസൾട്ടിനോടൊപ്പം ചേർത്ത് വിശകലനം ചെയ്‌താൽ മാത്രമേ കൃത്യമായ രോഗനിർണയം സാധ്യമാവുകയുള്ളൂ.
അല്ലർജി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലി എന്ന രീതിയിൽ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകി പൊതുജനങ്ങളെ കബളിപ്പിക്കുന്ന പ്രവണത അടുത്തിടെയായി വർദ്ധിച്ചു വരുന്നു. എല്ലാ രോഗികൾക്കും, ഡോക്ടറുടെ നിർദേശമോ മറ്റു മാനദണ്ഡങ്ങളോ പാലിക്കാതെ അല്ലർജനുകളുടെ വലിയ പട്ടിക പ്രകാരം ടെസ്റ്റ് ചെയ്യുന്നത് ഒരു വിധത്തിലും സഹായകമാവില്ല. അനാവശ്യമായി ചികിത്സാചെലവ് കൂട്ടാൻ ഇത് കാരണമാകുന്നു. ഓരോ രോഗിക്കും അല്ലർജി ഉണ്ടാവാനുള്ള കാരണം വ്യത്യസ്തമാവാം. രോഗി നൽകുന്ന വിവരങ്ങൾ, രോഗിയുടെ ചുറ്റുപാട്, ജോലി തുടങ്ങി നിരവധി ഘടകങ്ങൾക്കനുസൃതമായി നിശ്ചിത വസ്തുക്കൾ മാത്രം ടെസ്റ്റ് ചെയ്യുന്നതാണ് അഭികാമ്യം. എല്ലാ അന്താരാഷ്ട്ര പഠനങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.
INTERNATIONAL CONGRESS ON KERALA STUDIES
ദ്വിദിന സെമിനാർ
കേരളത്തിലെ ആരോഗ്യമേഖല
2023 സെപ്റ്റംബർ 9 - 10
സി.എം.എസ്. കോളേജ് കോട്ടയം
ഡോ.പി.പി.വേണുഗോപാൽ
അത്യാഹിതങ്ങളിൽ അത്താണിയായൊരു ഭിഷഗ്വരൻ
നിപ്പ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്തെല്ലാം?
Cities globally attract young individuals for work, education, and social opportunities, and a recent study outlines characteristics crucial for bolstering their mental health.
ചൈൽഡ് ഡെവലെപ്മെന്റ് സെന്റർ മെഡിക്കൽ കോളേജ് തിരുവനതപുരം
We have various options to advertise with us including Events, Advertorials, Banners, Mailers, etc.