Top Stories
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു!
2025-08-07 16:28:40
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവനന്തപുരം : പലതവണ ജോലിയിൽ തിരിച്ചു കയറാൻ അവസരം നൽകിയിട്ടും അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിന്ന 51 ഡോക്ടർമാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന 51 ഡോക്ടർമാരെ നീക്കം ചെയ്യാനാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. ജോലിയിൽ തിരികെ കയറാൻ പലതവണ അവസരം നൽകിയിട്ടും പ്രവേശിക്കുന്നതിന് താൽപര്യം പ്രകടിപ്പിക്കാത്ത ജീവനക്കാർക്കാണ് നടപടി നേരിടേണ്ടി വരിക.

 

 ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് എത്തിയാണ് ഡോക്ടർമാരെ നീക്കം ചെയ്യുന്ന കാര്യം പറഞ്ഞത്. നേരത്തെ അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകുന്നതിനായി ആരോഗ്യ വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ആരൊക്കെയാണ് അനധികൃതമായി വിട്ടുനിൽക്കുകയും ചെയ്യുന്നത് എന്നുള്ള കാര്യങ്ങൾ അന്വേഷിച്ച ശേഷം കണ്ടെത്തുകയും ചെയ്തു. ഇവർക്ക് വീണ്ടും ജോലിയിൽ തിരിച്ചു കയറാൻ അവസരം നൽകിയപ്പോഴും വിട്ടുനിൽക്കുന്നത് ആയിരുന്നു കണ്ടത്. ഇതേ തുടർന്നാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നത്.

 

 ഏറെ നാളായി സർവീസിൽ നിന്നും ചില ഡോക്ടർമാർ വിട്ടുനിൽക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇവർ സർവീസിൽ തുടരുകയും എന്നാൽ ജോലിക്ക് എത്താതെ നിൽക്കുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട വിവാദങ്ങളും കേരളത്തിൽ കഴിഞ്ഞ മാസങ്ങളിൽ കനത്തത്. ഇതോടുകൂടിയാണ് സർക്കാർ നടപടി കടുപ്പിച്ച് ഇത്തരം വിട്ടുനിൽക്കുന്ന ആളുകളെ നീക്കം ചെയ്യാൻ തീരുമാനമെടുത്തത്.

 

 ചില ഡോക്ടർമാർ സർവീസിൽ തുടരുകയും എന്നാൽ വിട്ടുനിൽക്കുകയും ചെയ്യുന്നത് ജോലി ചെയ്യാൻ താല്പര്യമുള്ള പുറത്തു നിൽക്കുന്ന നിരവധി ആളുകൾക്ക് അവസരം നിഷേധിക്കുന്നത് പോലെയാണ്. 51 ഡോക്ടർമാരെ നീക്കം ചെയ്യുന്നത് വഴി പുതിയ ആളുകൾക്ക് അവസരം ലഭിക്കും. ഇതേപോലെ തന്നെ സർക്കാർ ആരോഗ്യവകുപ്പിലുള്ള നിരവധി സ്ഥാപനങ്ങളിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നു എന്നുള്ള വാർത്തകളും സ്ഥിരീകരിക്കാത്ത രീതിയിൽ പുറത്തേക്കു വരുന്നുണ്ട്. നിരവധി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആരോഗ്യ മേഖലയിൽ ശ്രദ്ധ ചെലുത്താനാണ് സർക്കാരിന്റെ തീരുമാനം.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.