
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്‌മൽ (28) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ നാട്ടുകാരും ഫയർ ഫോർസും ചേർന്ന് രക്ഷിച്ചു.
ഡോ. ഖാസിക്, എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ തമന്ന, നഴ്‌സ് ആയ ജിസ്മോൻ എന്നിവരാണ് മരണപ്പെട്ട ഡോക്ടർമാരുടെ കൂടെ കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച്ച അർധരാത്രി 12.30-നായിരുന്നു സംഭവം നടന്നത്. ഡോ. അദ്വൈതിൻ്റെ ബർത്ത്‌ഡേ പാർട്ടി ആഘോഷിച്ചതിന് ശേഷം ഇവർ എല്ലാവരും കാറിൽ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ കാറോടിച്ചത്. എന്നാൽ ഗൂഗിൾ മാപ്പ് തെറ്റായ വഴിയാണ് കാണിക്കുന്നത് എന്ന് ഇവരാരും തിരിച്ചറിഞ്ഞില്ല. ഒപ്പം കനത്ത മഴയും, വെളിച്ചക്കുറവും, റോഡിൽ നിറയെ വെള്ളക്കെട്ടുകളും ആയതിനാൽ മുൻപോട്ടുള്ള ഇവരുടെ യാത്ര ഏറെ ദുഷ്‌കരമായിരുന്നു. അങ്ങനെയിരിക്കെ റോഡിലുള്ള ഒരു വെള്ളക്കെട്ടാണെന്ന് തെറ്റിദ്ധരിച്ച് ഇവർ കാർ ഓടിച്ചു കൊണ്ടുപോയത് തെക്കേത്തുരുത്ത് പുഴയിലേക്കായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിലും ഫയർ ഫോർസിലും വിവരമറിയിച്ചു. ശേഷം നാട്ടുകാരും ഫയർഫോർസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. എന്നാൽ ഡോ. അദ്വൈതും, ഡോ. അജ്‌മലും മരണപ്പെട്ടു. ബാക്കി മൂന്നു പേരെയും നാട്ടുകാരും ഫയർ ഫോർസും ചേർന്ന് രക്ഷിച്ചു. ഇവർ മൂന്ന് പേരുടെയും നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഡോ. അദ്വൈതും, ഡോ. അജ്‌മലും കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സംഭവവും ആയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്
Medanta to Build ₹500 Crore Super-Specialty Hospital in Guwahati
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
Saudi Surgeons Train Indonesian Doctors in Advanced Surgery
Doctors Express Concerns Over NEET-SS 2024 Postponement
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.