
കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.ഞായറാഴ്ച എത്തിക്കൽ മെഡിക്കൽ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ 200-ലധികം ഡോക്ടർമാർ പങ്കെടുത്തു. ഡോക്ടർമാരും നേഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും അടങ്ങുന്ന ഒരു സംഘടനയാണ് എത്തിക്കൽ മെഡിക്കൽ ഫോറം . "യുദ്ധം ആരോഗ്യത്തിന് ഹാനികരം" എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. ഗാസയിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കും ചടങ്ങിൽ വെച്ച് ആദരവ് അർപ്പിക്കുകയും ചെയ്തു. ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചത് മുതൽ പല പലസ്തീൻ അനുകൂല പരിപാടികൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രണങ്ങൾ കാണിക്കുന്ന ഒരു വിഡിയോയും യുദ്ധത്തിൽ മരണപ്പെട്ട ഡോക്ടർമാരുടെ ചിത്രങ്ങളും പരിപാടിക്കിടെ പങ്കു വെച്ചു. ലോകത്ത് ഇതിന് മുൻപ് പല യുദ്ധങ്ങളും നടന്നിട്ടുണ്ടെങ്കിലും ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും രോഗികളെയും ലക്ഷ്യം വെക്കുന്ന ഒരു യുദ്ധം ഇതാദ്യമായിട്ടാണ് ഉണ്ടാകുന്നതെന്ന് എത്തിക്കൽ മെഡിക്കൽ ഫോറം പ്രെസിഡന്റായ ഡോ. മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. ഇരുന്നൂറിലധികം ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമാണ് ഗാസയിലെ യുദ്ധത്തിൽ മരണപ്പെട്ടത്, എന്നിട്ട് പോലും ഇത്തരം ദുർഘടം പിടിച്ച സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർ അവരാൽ കഴിയുന്ന രീതിയിൽ അവരുടെ ജോലി ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു. "ഗാസയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെ അപലപിച്ചതിനും പുറമെ, ഏത് സംഘട്ടനത്തിലും പൗരന്മാരെയും ആരോഗ്യ പ്രവർത്തകരെയും ഒഴിവാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്." അദ്ദേഹം പറഞ്ഞു. ഇഖ്‌റ അന്താരാഷ്ട്ര ആശുപത്രിയുടെ
എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. അൻവർ പി.സി ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഡോ. മുഹമ്മദ് നജീബ്, ഡോ. അബ്ദുൽ ലത്തീഫ്, ഡോ. സജില എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ഡോ.സിദ്റത്തുൽ മുൻതഹ ചടങ്ങിൽ പലെസ്ഥീൻ ഐക്യദാർഢ്യ ഗാനം ആലപിച്ചു.
കൂടുതൽ ആക്രമണങ്ങളിൽ നിന്നും ഗാസയിലെ ആരോഗ്യ സംവിധാനത്തെ സംരക്ഷിക്കാൻ ലോകാരോഗ്യ സംഘടന ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങി 60 ദിവസത്തിനുള്ളിൽ തന്നെ പ്രവർത്തനക്ഷമമായ ആശുപത്രികളുടെ എണ്ണം 36 ൽ നിന്ന് 18 ആയി കുറഞ്ഞു. ഇതിൽ മൂന്ന് ആശുപത്രികൾ പ്രാഥമിക ചികിത്സ മാത്രമാണ് നൽകുന്നതെന്നും ബാക്കിയുള്ള ആശുപത്രികൾ ഭാഗികമായ സേവനങ്ങൾ മാത്രമാണ് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഒക്ടോബർ 7 മുതൽ 28 വരെ 203 ആക്രമണങ്ങളാണ് ആരോഗ്യ മേഖലക്ക് നേരെ ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികൾ, ആംബുലൻസുകൾ, മെഡിക്കൽ സപ്ലൈസ്, ആരോഗ്യ പ്രവർത്തകരെ തടങ്കലിൽ വയ്ക്കൽ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. നിലവിൽ, 350 കിടക്കകളുള്ള നാസർ മെഡിക്കൽ കോംപ്ലക്‌സിൽ 1000 രോഗികളും ആയിരക്കണക്കിന് ആളുകളും അഭയം പ്രാപിക്കുന്നു. കൂടാതെ 370 കിടക്കകളുള്ള യൂറോപ്യൻ ഗാസ ഹോസ്പിറ്റലിൽ 1000 രോഗികളും 70,000 ആളുകളും അഭയം പ്രാപിക്കുന്നു. അതായത് ആശുപത്രികൾക്ക് അവയുടെ യഥാർത്ഥ ശേഷിയേക്കാൾ കൂടുതൽ ആളുകളെ സംരക്ഷിക്കേണ്ട അവസ്ഥ.
ജ്യോമി കുറിഞ്ഞി ക്യാൻസറിന്റെ മരുന്ന്; കണ്ടുപിടുത്തവുമായി മലയാളികൾ
Ernakulam: Two doctors died as their car plunged into a river in Ernakulam. The deceased are identified as Dr. Advaith (28), a Kollam native and Dr. Ajmal (28), a Kodungallur native.
Velby Launches India’s First AI-Powered Smart Blood Donation Network on World Blood Donor Day
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നും പണിമുടക്കും
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും "പഞ്ചാബ്" മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.