Top Stories
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു
2025-10-08 16:06:12
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. തലയ്ക്കാണ് ഡോക്ടർ വിപിന് വെട്ടേറ്റത്. പരിക്ക് ഗുരുതരമുള്ളതാണ് എങ്കിലും ഇപ്പോൾ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും ഡോക്ടർമാർ പറഞ്ഞു. കൊടുവാൾ ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിയത്. മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഭരിച്ചതിലുള്ള അമർഷമാണ് ഡോക്ടർ നേരെ തീർത്തത് എന്നാണ് ലഭിക്കുന്നത് പ്രാഥമിക വിവരം. പ്രതിയായ സനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിയുടെ ആക്രമണം. ഡോക്ടർ വിപിനിനെ കോഴിക്കോട് ബി എം എച്ചിലേക്ക് മാറ്റിയിട്ടുണ്ട്.

 

മസ്തിഷ്കജ്വരം ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത് കുട്ടിക്ക് മതിയായ ചികിത്സ ലഭ്യമായില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രണ്ട് മക്കളുമൊത്ത് ആശുപത്രിയിൽ എത്തിയ പ്രതി, മക്കളെ പുറത്ത് നിർത്തി ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു. മകളെ കൊന്നില്ലേയെന്ന് ആക്രോശിച്ച് കൊടുവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ പരിക്ക് തലയോട്ടിയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട് എന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നും ഡോക്ടർമാർ പറഞ്ഞു. ഉടൻതന്നെ ഡോക്ടർ വിപിനിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അക്രമത്തെ ആരോഗ്യമന്ത്രി അപലപിച്ചു. 

 

 സംഭവത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ എത്തി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടറെ പൈശാചികമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കെ.ജി.എം.ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അത്യഹിതം വിഭാഗം ഒഴികെയുള്ള എല്ലാ ഔട്ട്പേഷ്യൻ്റ് സേവനങ്ങളും (O.P. സേവനങ്ങൾ) താൽക്കാലികമായി നിർത്തിവെക്കാൻ കെ.ജി.എം.ഒ.എ കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചിച്ചു.

 

താമരശ്ശേരി താലൂക് ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും താൽക്കാലികമായി ആരോഗ്യ പ്രവർത്തകർ നിർത്തിവയ്ക്കാനായി കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും ആരോഗ്യപ്രവർത്തകർ നടത്തും. കോഴിക്കോട് ജില്ലയിൽ നാളെ ഓഫീസ് സേവനങ്ങൾ ബഹിഷ്കരിക്കാനും ആരോഗ്യ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സുരക്ഷ ഏർപ്പെടുത്തുന്ന നടപടി സർക്കാർ സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു.

 


velby
More from this section
2024-03-14 11:40:15

The Kerala High Court has declared unconstitutional a nativity clause that limited admissions to postgraduate medical courses under the service quota to doctors born only in Kerala.

2024-03-22 10:22:53

Thiruvananthapuram: A group of physicians at a private hospital effectively addressed osteoporotic fractures in a 78-year-old patient from the Maldives by employing a novel surgical technique akin to the stenting procedure used in cardiac cases.

2025-02-26 17:35:52

AIIMS Surgeons Remove Extra Limbs from Teen in Rare Procedure

 

2023-07-15 16:08:21

മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ

2023-05-10 19:14:30

കൊട്ടാരക്കര താലൂക്ക് ആശുപത്രയിൽ വെച്ച് ഡ്യൂട്ടിക്കിടെ നടന്ന ഡോ. വന്ദന ദാസിന്റെ ക്രൂരമായ കൊലപാതകത്തിൽ
അഗാധമായ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.

അതോടൊപ്പം തന്നെ ഇതിനു വഴിയൊരുക്കിയ പോലീസിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളിൽ ശക്തമായി പ്രധിഷേധിക്കുന്നു.
ഈ വിഷയത്തിൽ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ സത്വര നടപടികൾ എടുക്കണമെന്ന് സർക്കാരിനോട് ശക്തിയായി ആവശ്യപ്പെടുന്നു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.