
നാളെ കോഴിക്കോട് ജില്ലയിലെ ഐ എം എ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധം ആചരിക്കും. ഡോക്ടർക്ക് നേരെ താമരശ്ശേരി ജനറൽ ആശുപത്രിയിൽ ഉണ്ടായ അക്രമത്തിന് പിന്നാലെയാണ് ശക്തമായ ഭാഷയിൽ ഐ എം എ പ്രതിഷേധം രേഖപ്പെടുത്തിയത്. താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ അടുത്തിടെ ഉണ്ടായ സംഭവം ആരോഗ്യ സംരക്ഷണ മേഖലയിൽ സുരക്ഷിത മേഖലകൾ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തലാണ് എന്ന് ഡിസ്ട്രിക്ട് കമ്മിറ്റി പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു . സുരക്ഷിതമായ തൊഴിൽ മേഖല ഒരു ആവശ്യകത മാത്രമല്ല എന്നും ഒരു മൗലിക അവകാശമാണ് എന്നും ഐഎംഎ പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു. വ്യാഴാഴ്ച ഉച്ചയോടെ താമരശ്ശേരി ജനറൽ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിലെ ഡോക്ടർക്ക് നേരെ കൊടുവാൾ എടുത്ത് മുൻപ് ചികിത്സയിൽ ഉണ്ടായിരുന്ന കുട്ടിയുടെ പിതാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ആളുകൾ തടയാൻ ശ്രമിച്ചതിനാൽ ഡോക്ടറുടെ ജീവൻ സംരക്ഷിക്കാൻ കഴിഞ്ഞു. തന്റെ മകളുടെ മരണത്തിനു കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു പ്രതിയുടെ ആക്രമണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആയിരുന്നു അക്രമണം നടത്തിയ വ്യക്തിയുടെ മകൾ മരിച്ചത്. ഇതിനുശേഷം പ്രതി ഏറെ അസ്വസ്ഥനായിരുന്നു എന്ന് പ്രതിയുടെ അയൽവാസി പറയുന്നു. പരിക്കേറ്റ ഡോക്ടർ വിപിൻനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അപകടം നടന്ന ഉടൻതന്നെ വിപിനിനെ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലയോട്ടിക്ക് പൊട്ടലുണ്ട് എന്നും തലച്ചോറിന് കാര്യമായ പരിക്കുകളില്ല എന്നും അപകടം നടന്ന ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞിരുന്നു. അപകടനില വിപിൻ ഡോക്ടർ തരണം ചെയ്തു എന്നും ഡോക്ടർമാർ പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ മനസ്സിലാക്കി, അപൂർവമായി ഉണ്ടാകുന്ന രോഗ സങ്കീർണതകളുടെ പേരിൽ ഡോക്ടർമാരെ കുറ്റക്കാർ ആക്കി ചിത്രീകരിക്കുന്ന പ്രവണതയിൽ നിന്ന് പിന്മാറണമെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.സുനിൽ, ജനറൽ സെക്രട്ടറി ഡോ ജോബിൻ ജി ജോസഫ് എന്നിവർ അവശ്യപ്പെട്ടു.
എന്താണ് യഥാർത്ഥത്തിൽ അമീബിക് മസ്തിഷ്കജ്വരം?
Kerala High Court: Section 304-A IPC Applies Only When Doctor Acts Rashly or Negligently
Kerala Medical College Doctors Hold Candlelight Protest Against Government Apathy
Sree Chitra Thirunal Institute of Medical Sciences and Technology in Thiruvananthapuram Introduces New Bone-Healing Drugs
Bhopal Doctors Perform Rare Surgery to Replace Patient’s Stomach
We have various options to advertise with us including Events, Advertorials, Banners, Mailers, etc.