നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ടാങ്കിലെ വെള്ളത്തിൽ നിന്നും ഒരാൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇതിന്റെ പ്രധാന കാരണം ടാങ്ക് ശുദ്ധി അല്ലാതിരിക്കുന്ന അവസ്ഥയാണ്. വെള്ളം ക്ലോറിനേഷൻ ചെയ്തില്ലെങ്കിലും ഈ അണുക്കളുടെ സാന്നിധ്യം കാണപ്പെടാം.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു രോഗബാധയുടെ മരണനിരക്ക് വളരെ വലുതാണ് എന്നതാണ് ഏറ്റവും കൂടുതൽ ആശങ്ക പടർത്തുന്ന കാര്യം.
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം എന്നാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശത്തിൽ പറയുന്ന വസ്തുത.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗബാധിത ഉണ്ടാക്കുന്ന അണുക്കളുടെ സാന്നിധ്യം കൂടുന്നു. ഇത് ഒഴിവാക്കാൻ സ്വിമ്മിങ് പൂളുകളിൽ വെള്ളം ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുകയോ പുതിയ വെള്ളം നിറയ്ക്കുകയും ചെയ്യണം എന്ന് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നുണ്ട്. വീടുകളിലെ കുടിവെള്ളം നല്ല രീതിയിൽ തിളപ്പിച്ചു മാത്രം ഉപയോഗിക്കുക എന്നും കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും പറയുന്നു. കുളത്തിലുള്ള കുളി കഴിവതും ഒഴിവാക്കുകയും മുങ്ങാംകുഴി ഇടുന്നത് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്താൽ തന്നെ ഒരു വിധത്തിൽ രോഗം വരുന്നത് തടയാൻ ആകും എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.
കൂടുതൽ പേരിൽ സ്ഥിതിഗതികൾ വഷളാവാതെ കൃത്യമായ രീതിയിൽ ജാഗ്രത പുലർത്തി മുന്നോട്ടേക്ക് പോവുകയാണ് വേണ്ടത് എന്നതാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ രോഗബാധിത ശുദ്ധീകരിച്ചതിനാൽ തന്നെ ഒരു സ്ഥലത്ത് മാത്രം കൂടുതലായി കാണപ്പെട്ടിരുന്ന നിപ്പ പോലെ ഒരു രോഗമാണ് ഇത് എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ പല കെട്ടിക്കിടക്കുന്ന ജലസ്വാമികളിലും ഉജ്ജ്വരം ഉണ്ടാക്കുന്ന അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് ഇത്തരം അണുബാധ ഉണ്ടാക്കാനുള്ള പ്രധാന കാരണമായി മാറുന്നതിനാൽ തന്നെ കൂടുതൽ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം എന്നതാണ് പ്രധാന കാര്യം.
Metal Pin Found in Tablet Given to 8-Year-Old in Palakkad
പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി: പാമ്പുകടിയിലും ഹൃദയസംബന്ധമായ ഗവേഷണത്തിലും തകർപ്പൻ സംഭാവനകൾ നൽകിയതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ഇരട്ട അംഗീകാരം കരസ്ഥമാക്കി കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ.
ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.