സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് വാക്ക്-ഇൻ ഇന്റർവ്യൂ വഴി നടത്തപ്പെടും. 'Consultants (Doctors in Medical Disciplines) at IISCO Steel Plant (ISP), Burnpur' എന്ന വിഷയശീർഷകത്തോടെ ഇ-മെയിൽ (ispcf01@sail.in) മുഖേനയും അപേക്ഷകൾ സമർപ്പിക്കാം.
സ്പെഷ്യലിസ്റ്റ് അല്ലെങ്കിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (ജിഡിഎംഒ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ എം.ബി.ബി.എസ് ബിരുദത്തിനൊപ്പം പി.ജി ഡിപ്ലോമ, പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിഎൻബി യോഗ്യതയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ), നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (എസ്എംസി) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രായപരിധി ഫെബ്രുവരി 19, 2025-നു 69 വയസ്സ് കവിയരുത്. ശമ്പളം 90,000 മുതൽ 2,50,000 രൂപ വരെ ലഭിക്കും. സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ മാർച്ച് 5 മുതൽ 6 വരെ, ജിഡിഎംഒ തസ്തികകളിലേക്കുള്ളത് മാർച്ച് 7 മുതൽ 8 വരെ നടക്കും.കൂടുതൽ വിവരങ്ങൾക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Fresh Investments Boost Kerala’s Healthcare Growth
Kochi: The division bench of the high court overturned the single bench's decision allowing Dr. EA Ruwise, a medical postgraduate student accused in a case concerning the suicide of a fellow student, to resume the course.
റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
We have various options to advertise with us including Events, Advertorials, Banners, Mailers, etc.