തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു. യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലും ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിലുമാണ് മന്ത്രി ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. മുൻപ് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾക്ക് മൂന്ന് വർഷം വരെയായിരുന്നു തടവ് ശിക്ഷ. ഈ ബില്ലിൽ പല വ്യവസ്ഥകളും പറയുന്നുണ്ട്. ആരോഗ്യപ്രവർത്തകരെ ദേഹോപദ്രവം ഏല്പിക്കുന്നവർക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയും ഈടാക്കും. ഇനി ആക്രമണത്തിന് പ്രേരിപ്പിക്കുന്നവർക്കും പ്രചോദനം നല്കുന്നവർക്കും ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കും. ഈ നിയമപരിധിയിൽ പാരാമെഡിക്കൽ വിഭാഗം, സുരക്ഷാ ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫ്, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം 60 ദിവസത്തിനകവും വിചാരണ കൃത്യ സമയത്ത് തന്നെയും പൂർത്തിയാക്കും. 2012-ലെ കേരള ആരോഗ്യരക്ഷാസേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും നിയമഭേദഗതി ഓർഡിനൻസിന് പകരമുള്ളതാണ് ഈ ബിൽ. ഇതൊക്കെയാണ് പുതിയ നിയമഭേദഗതി ബില്ലിൽ പറയുന്ന പ്രധാനപ്പെട്ട വ്യവസ്ഥകൾ. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്നും തിരക്ക് പിടിച്ചുണ്ടാക്കിയ ഈ നിയമഭേദഗതി ബില്ലിൽ ക്രമപ്രശ്നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷവും നിയമപക്ഷത്തിലെ ചില അംഗങ്ങളും സൂചിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡിലെ 290, 295 എന്നീ വകുപ്പുകൾ പരിഷ്‌ക്കരിച്ച് പുതിയ നിയമഭേദഗതിയിൽ ഉൾപ്പെടുത്തിയത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും മാത്യു ടി. തോമസും പറഞ്ഞു. രോഗികൾക്ക് നീതി ലഭിക്കാനും നിയമം ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കണമെന്ന് ഗണേഷ് കുമാർ സൂചിപ്പിച്ചു. നിയമം കൊണ്ട് വന്നാലും അത് പാലിക്കപ്പെട്ടില്ലെങ്കിൽ കാര്യമില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്തായാലും ബിൽ സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്.
തൃശ്ശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരണപ്പെട്ട ഹൗസ് സർജൻ വന്ദന ദാസിന് തൃശ്ശൂരിലെ കേരള ഹെൽത്ത് സയൻസ് സർവകലാശാല ബുധനാഴ്ച (ഓഗസ്റ്റ് 2) മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി ആദരിച്ചു.
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
Velby Launches India’s First AI-Powered Smart Blood Donation Network on World Blood Donor Day
Tamil Nadu Government Doctors Express Disappointment Over Health Budget
Doctors and Pharma Firms Under Investigation for Unauthorized Drug Trials in Ahmedabad
We have various options to advertise with us including Events, Advertorials, Banners, Mailers, etc.