റായ്ച്ചൂർ: കർണാടകയിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് നേരെ വെടിയുതിർത്ത് മാസ്‌ക് ധരിച്ച രണ്ടു പേർ. ഭാഗ്യം കൊണ്ട് മാത്രം ഡോക്ടർ രക്ഷപ്പെടുകയായിരുന്നു. ഡോ. ജയപ്രകാശ് പാട്ടിൽ ബെട്ടദൂർ ആണ് ആക്രമണത്തിന് ഇരയായത്. ഡോക്ടർ തൻ്റെ കാറിൽ മൻവിയിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടരുകയും ഡോക്ടറുടെ കാറിനെ മറികടന്നതിന് ശേഷം ഇവർ വെടിയുതിർക്കുകയുമായിരുന്നു. രണ്ടു തവണയാണ് ഇവർ ഡോക്ടർക്ക് നേരെ വെടി വെച്ചത്. ആദ്യത്തെ ബുള്ളറ്റ് ഡോക്ടറുടെ കാറിൻ്റെ ബോണറ്റിൽ ആണ് കൊണ്ടത്. രണ്ടാമത്തേതാവട്ടെ ഉന്നം പിഴയ്ക്കുകയും ചെയ്‌തു. രണ്ടാമത്തെ ശ്രമവും പാളിപ്പോയതോടെ അക്രമികൾ സ്ഥലം വിട്ടു. റായ്ച്ചൂർ റൂറൽ പോലീസ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 25 (ആംസ് ആക്റ്റ്) പ്രകാരവും സെക്ഷൻ 341, 307, 34 (വെടിവെപ്പുമായി ബന്ധപ്പെട്ടത്) എന്നിവ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. "അന്വേഷണം നടത്താൻ ഞങ്ങൾ മൂന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഞാൻ അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്‌തമല്ല. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ." പോലീസ് സൂപ്രണ്ട് ബി. നിഖിൽ പറഞ്ഞു. രണ്ട് മാസം മുൻപ് ഡോക്ടർക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ട് കൊണ്ട് ഒരു കോളും സന്ദേശവും ലഭിച്ചിരുന്നു. ഇതിന് ശേഷം ഈ നമ്പർ സജീവമല്ല. ഇപ്പോൾ നടന്ന സംഭവവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Doctors Successfully Remove Wooden Piece from 12-Year-Old Boy's Chest
Rajasthan Hospital Denies Viral Claim of 10 Doctors Testing HIV Positive
West Bengal CM Mamata Banerjee Announces Salary Hike for Doctors
Berhampur (Odisha): A team of doctors at MKCG Medical College and Hospital recently performed a groundbreaking laparoscopic bilateral adrenalectomy on a 9-year-old girl suffering from Cushing syndrome, an exceptionally rare condition caused by primary pigmented nodular adrenocortical disease (PPNAD).
We have various options to advertise with us including Events, Advertorials, Banners, Mailers, etc.