Top Stories
ഉത്തർ പ്രദേശിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു: വ്യാജ ഡോക്ടർ പിടിയിൽ.
2023-10-02 16:02:32
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ക്ലിനിക്കിൽ ആരും ശ്രദ്ധിച്ചതുമില്ല. സെപ്തംബർ 23-ന് കൈരാന സർക്കാർ ആശുപത്രിയിൽ വിവിധ കുടുംബങ്ങളിൽ ജനിച്ച ഈ കുഞ്ഞുങ്ങളെ അതേ ദിവസം തന്നെ 38-കാരിയായ ഡോ. നീതു കുമാറിൻ്റെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റാൻ ഒരു ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. “നീതുവും അവരുടെ ജീവനക്കാരും കുറഞ്ഞ താപനിലയിൽ എ.സി സജ്ജമാക്കിയ ശേഷം ഉറങ്ങാൻ പോയി." കുഞ്ഞുങ്ങളിൽ ഒരാളുടെ പിതാവായ മുഹമ്മദ് നജിം അവകാശപ്പെട്ടു. പിറ്റേ ദിവസം രാവിലെ മാതാപിതാക്കൾ ചെന്ന് പരിശോധിച്ചപ്പോഴാണ് ക്ലിനിക്കിൽ രണ്ട് കുഞ്ഞുങ്ങളെയും ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇത് കണ്ട് പ്രകോപിതരായ ഇവർ കർശന നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധിച്ചു. കുഞ്ഞുങ്ങളുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് നീതുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (അശ്രദ്ധമൂലമുള്ള മരണം), 420 (വഞ്ചന), 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചനയ്ക്കുള്ള ശിക്ഷ) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കിൾ ഓഫീസർ അമർദീപ് മൗര്യ പറഞ്ഞു. ഒപ്പം ലൈസൻസും മെഡിക്കൽ ബിരുദവും ഒന്നുമില്ലാതെയാണ് നീതു ക്ലിനിക് നടത്തുന്നതെന്നും പോലീസ് കണ്ടെത്തി. അതിനാൽ നീതുവിൻ്റെ ക്ലിനിക് അടച്ചു പൂട്ടിയതായും പോലീസ് അറിയിച്ചു.


velby
More from this section
2025-08-18 19:59:08

Two Cases of Ceftriaxone-Resistant Typhoid Reported in Pune

2023-10-21 21:21:38

ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത്‌ ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.

2024-04-04 12:05:06

Chennai: Twin sisters, hailed as "miracle babies," were given a second chance at life by doctors at a Chennai hospital. Born prematurely at just 24 weeks, weighing 620 gm (twin 1) and 720 gm (twin 2), they underwent surgeries for hernia and a congenital heart defect.

2023-12-04 12:26:04

ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചിരിക്കുകയാണ്. 

2023-10-13 16:53:09

ബാംഗ്ലൂർ: നീറ്റ് പി.ജി യോഗ്യതാ ശതമാനം പൂജ്യമായി കുറയ്ക്കാനുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അടുത്തിടെ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.