Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
സ്ത്രീധനം നൽകാൻ കഴിഞ്ഞില്ല: ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു.
2023-12-07 10:32:43
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്. കാമുകന്റെ കുടുംബം നൽകാൻ ആവശ്യപ്പെട്ട അമിതമായ സ്ത്രീധനം കൊടുക്കാൻ പറ്റാത്തതാണ് ഡോക്ടർ ആത്മഹത്യ ചെയ്യാനുള്ള കാരണമായി പറയപ്പെടുന്നത്. ഡോ. ഇ.എ റുവൈസും കുടുംബവുമാണ് അമിതമായ സ്ത്രീധനം ഷഹാനയിൽ നിന്നും ആവശ്യപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷഹാനയുടെ സഹപ്രവർത്തകൻ കൂടിയാണ് റുവൈസ്. സംസ്ഥാനത്തെ റസിഡന്റ് ട്രെയിനി ഡോക്ടർമാരുടെ സംഘടനയായ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഡോ. ഷഹാന ഡ്യൂട്ടിക്ക് എത്താതിരുന്നതിൽ നിന്നുമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന്, ഡോക്ടറുടെ സുഹൃത്തുക്കൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഡോ. ഷഹാനയെ പി.ജി ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഡോക്ടർ അനസ്തേഷ്യക്കുള്ള മരുന്ന് സ്വയം കുത്തിവെച്ചതാണെന്ന് പിന്നീട് മനസ്സിലായി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഒപ്പം, ഡോക്ടർ ഇ.എ റുവൈസുനെതിരെയും ബുധനാഴ്ച പോലീസ് കേസെടുത്തു. റൂവൈസ് തന്റെ കുടുംബത്തിൽ നിന്ന് അമിതമായ സ്ത്രീധനവും സ്വത്തുക്കളും ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചിപ്പിച്ച ആത്മഹത്യാ കുറിപ്പ് ഷഹാനയുടെ മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇത് സ്ത്രീധന നിരോധന നിയമപ്രകാരം പ്രസക്തമായ വകുപ്പുകൾ ചേർത്ത് റുവൈസിനെ കേസിൽ പ്രതിയാക്കി. കേസിൽ ഇയാളുടെ പങ്ക് വെളിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം അസോസിയേഷൻ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഷഹാനയുടെ കുടുംബവും റുവൈസിനെതിരെ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന്, സ്ത്രീധനവുമായി ബന്ധപ്പെട്ട് ബുദ്ദിമുട്ടിച്ചതിന്റെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഷഹാനയും റുവൈസും സുഹൃത്തുക്കളായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, റുവൈസും കുടുംബവും ആവശ്യപ്പെട്ട വലിയ സ്ത്രീധന തുക നൽകാൻ ഷഹാനക്കും കുടുംബത്തിനും കഴിയാതെ വന്നതോടെ ഈ വിവാഹത്തിൽ നിന്നും റുവൈസ് പിന്മാറുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി ഷഹാനയുടെ കുടുംബത്തെ സന്ദർശിച്ചു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.