ബംഗളൂരു: ഡി.ജി.എ.എഫ്.എം.എസ് (ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ്) ഓഫീസിൽ ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സ്) സ്ഥാനം ഏറ്റെടുത്ത് എയർ മാർഷൽ, സാധന സക്‌സേന നായർ ചരിത്രം കുറിച്ചു. എയർ മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ശേഷം ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി സാധന സക്‌സേന മാറി. ഈ നിയമനത്തിന് മുൻപ് ബാംഗ്ലൂരിലെ എച്ച്ക്യു ട്രെയിനിംഗ് കമാൻഡിൽ (എയർഫോഴ്‌സ്) പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായാണ് സാധന സക്‌സേന സേവനമനുഷ്ഠിച്ചത്. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ എയർ മാർഷൽ സാധന, 1985 ഡിസംബറിൽ ആണ് ഇന്ത്യൻ എയർഫോഴ്‌സിൽ ജോയിൻ ചെയ്‌തത്. ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദവും ഡൽഹി എയിംസിൽ നിന്നും മെഡിക്കൽ ഇൻഫോർമാറ്റിക്‌സിൽ രണ്ട് വർഷത്തെ പരിശീലനവും സാധന പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഇസ്രായേൽ പ്രതിരോധ സേനയിൽ സി.ബി.ആർ.എൻ (കെമിക്കൽ ബിയോളോജിക്കൽ റേഡിയോളോജിക്കൽ ആൻഡ് ന്യൂക്ലിയാർ) യുദ്ധത്തിലും സ്വിറ്റ്സർലൻഡിൽ മിലിട്ടറി മെഡിക്കൽ എത്തിക്‌സിലും പരിശീലനം നേടി. വെസ്റ്റേൺ എയർ കമാൻഡിന്റെയും ട്രെയിനിംഗ് കമാൻഡിന്റെയും പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെയും, ഏക വനിത എന്ന ബഹുമതിയും അവർ നേടിയിട്ടുണ്ട്. സാധനയുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് സ്ഥാനവും സി.എ.എസ് (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ്, ചീഫ് ഓഫ് ദി എയർ സ്റ്റാഫ്) അംഗീകാരവും ലഭിച്ചു. ഒപ്പം ഇന്ത്യൻ പ്രസിഡണ്ട് നൽകിയ വിശിഷ്ട്ട് സേവാ മെഡലും സാധന സ്വന്തമാക്കി
Registered Medical Practitioners (RMPs) should follow SOCIAL MEDIA ETHICS: NMC
NMC releases Guidelines
Raipur: On Tuesday evening, a 52-year-old doctor, Dr. Akhilesh Vishwakarma, stationed at a community health center in Surajpur district, tragically took his own life at his residence.
A recent study suggests that it may be premature to rely solely on machine learning for health advice.
ഭുബനേശ്വർ (ഒഡീഷ): ഒഡീഷയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (വി.ഐ.എം.എസ്.എ.ആർ) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സഞ്ജീവ് മിശ്രക്ക് ഐ.എം.എ-യുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നാഷണൽ അക്കാദമിക് എക്സലൻസ് അവാർഡ്.
In the early hours of March 19th, medical professionals at Midnapore Medical College and Hospital performed a remarkable surgery, addressing a unique case involving a man in his 30s who arrived at the emergency ward with a glass bottle embedded in his rectum.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.