എറണാകുളം: കേരള സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഡോക്ടർ വന്ദനയുടെ മരണത്തിൻറെ മുറിവ് ഉണങ്ങുന്നതിന് മുൻപ് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ആയിരുന്നു സംഭവം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോക്ടർ ഹാരിഷ് മുഹമ്മദ് (25) ആണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച്ച പുലർച്ചെ 1.30നു ഡ്യൂട്ടി സമയത്തിനിടെ ലഭിച്ച ഇടവേളയിൽ ആശുപത്രിയിലെ കഫെറ്റീരിയയിൽ പോയതായിരുന്നു യുവ ഡോക്ടർ. "കഫെറ്റീരിയയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കവേ രണ്ടു പേർ ഞങ്ങൾക്ക് നേരെ വന്നു. നടന്നു പോകേണ്ടതിന് പകരം അതിൽ ഒരാൾ എൻ്റെ സഹപ്രവർത്തകയായ ലേഡി ഡോക്ടറുടെ നേരെ വീഴുന്നതായി അഭിനയിച്ചു. ഞാൻ ഇതിനെ ചോദ്യം ചെയ്തപ്പോൾ അവർ എന്നോട് കയർക്കാൻ വന്നു. അങ്ങനെ ഉന്തും തള്ളുമായി. ഞാൻ നിലത്തു വീണു ചെറുതായി മുറിവുണ്ടായി. ഈ പ്രശ്നത്തിനിടയിൽ അക്രമകാരികളിൽ ഒരാളുടെ മൊബൈൽ ഫോൺ താഴെ വീണു. ഞങ്ങൾ അത് പോലീസിൽ ഏല്പിച്ചു. ആ 2 പേർ ലഹരി വസ്തുക്കൾക്ക് അടിമകളാണെന്ന് തോന്നുന്നു." ആക്രമിക്കപ്പെട്ട യുവ ഡോക്ടർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോസെനീൽ സൈറസ് (26), റോബിൻ റോഷൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 332, കേരള ഹെൽത്‌കയർ സർവീസ് പേഴ്സൺ ആൻഡ് സർവീസ് ഇന്സ്ടിട്യൂഷൻസിലെ സെക്ഷൻ 3, 4 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ പോലീസ് ചാർജ് ചെയ്തത്. മട്ടാഞ്ചേരി മൂലംകുഴി സ്വദേശികളാണ് ഇരുവരും. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു ബന്ധുവിനെ കാണാൻ എത്തിയതാണ് ഇവർ. മയക്കുമരുന്ന് കൈവശം വെച്ചതിനു മുൻപ് ഇവർക്കെതിരെ NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ആരോഗ്യ മന്ത്രിയായ വീണ ജോർജ് സംഭവത്തിൽ അപലപിച്ചു. എല്ലാവരും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂടെ നിൽക്കണമെന്നും അവർക്ക് ജോലി ചെയ്യാൻ ഭയരഹിതമായ സാഹചര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്തായാലും ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടി വരികയാണ്. ദേശീയ ഡോക്ടർ ദിനത്തിൽ തന്നെ സമൂഹത്തിന് വേണ്ടി ഒരുപാട് നന്മകൾ ചെയ്യുന്ന ഒരു ഡോക്ടർക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത് തീർത്തും നിരാശാജനകമാണ്.
എറണാകുളം: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ 110 വയസ്സുള്ള ഒരു സ്ത്രീയുടെ ഇടുപ്പ് ഒടിവ് ശസ്ത്രക്രിയ (ഹിപ് സർജറി) വിജയകരമായി നടത്തി.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
Kozhikode: A retired doctor, who had advertised for a matrimonial alliance in a newspaper, fell victim to a fake marriage scheme.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.