കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ച്ചത്തലത്തിൽ കോഴിക്കോട്ട് നാല്‌പത്തിലധികം കണ്ടൈൻമെൻറ് സോണുകൾ പ്രഖ്യാപിച്ച് ജില്ലാ അധികൃതർ. ഒപ്പം സമ്പർക്ക പട്ടികയിൽ കുറഞ്ഞത് 702 പേരെങ്കിലും ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി വൈറസ് ബാധയേറ്റതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. “തിങ്കളാഴ്‌ച മരിച്ച വ്യക്തിയുടെയും ഒമ്പത് വയസ്സുള്ള ആൺകുട്ടിയുൾപ്പെടെ ചികിത്സയിലുള്ള മറ്റ് രണ്ട് പേരുടെയും സാമ്പിളുകൾ പോസിറ്റീവ് ആയിട്ടുണ്ട്.” വീണ ജോർജ് പറഞ്ഞു. ഇതോടെ നാല് നിപ്പ കേസുകളാണ് ഇതുവരെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിപ്പ മൂലം ഓഗസ്റ്റ് 30-ന് മരണപ്പെട്ട ആദ്യത്തെ വ്യക്തിയുടെ മകനാണ് ഈ ഒൻപത് വയസ്സുള്ള ആൺകുട്ടി. ഈ കുട്ടി ഇപ്പോൾ ഐ.സി.യുവിൽ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യാ സഹോദരനാണ് പോസിറ്റീവ് ആയ രണ്ടാമത്തെ വ്യക്തി. കോഴിക്കോട് ജില്ലയിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കോഴിക്കോട്ട് ഏഴ് ഗ്രാമപഞ്ചായത്തുകളെ കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ആറ്റാഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റിയാടി, കായക്കൊടി, വില്ല്യാപ്പള്ളി, കാവിലുംപാറ എന്നീ സ്ഥലങ്ങളെ ആണ് കണ്ടൈൻമെൻറ് സോണുകൾ ആയി പ്രഖ്യാപിച്ചത്. എല്ലാവരും സാമൂഹിക അകലം പാലിക്കുകയും കണ്ടൈൻമെൻറ് സോണുകളിൽ ആളുകൾ മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കുകയും വേണം. ഈ മേഖലകളിലേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ലെന്നും ഈ പ്രദേശങ്ങൾ നിരീക്ഷിക്കാൻ സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കൂടാതെ, അവശ്യവസ്തുക്കളും മെഡിക്കൽ സാമഗ്രികളും വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. അതേസമയം ഫാർമസികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. അതേസമയം ബാങ്കുകൾ, മറ്റ് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കില്ല. നാഷണൽ ഹൈവേയിൽ നിന്നും കണ്ടൈൻമെൻറ് സോണുകൾ വഴി ഓടുന്ന ബസുകളും മറ്റു വാഹങ്ങളും ഇവിടെ ഒരു കാരണവശാലും നിർത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Kerala Launches Safe Disposal Program for Expired Drugs
Crackdown on Fake Doctors in Nalgonda: 14 Clinics Face Legal Action
തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.