Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
7.2 സെന്റിമീറ്റർ നീളമുള്ള വൃക്ക കല്ല് 68-കാരിയിൽ നിന്നും നീക്കം ചെയ്ത് ബെംഗളൂരുവിലെ ഡോക്ടർമാർ.
2023-08-05 11:23:07
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബാംഗ്ലൂർ: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ അടുത്തിടെ 68 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 7.2 സെന്റീമീറ്റർ വലിപ്പമുള്ള വൃക്കയിലെ കല്ല് നീക്കം ചെയ്തു. രക്താതിമർദ്ദം, പ്രമേഹം, പാർക്കിൻസൺസ് രോഗം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി വിവിധ രോഗങ്ങളാൽ ഈ സ്ത്രീ കഷ്ടപ്പെടുകയായിരുന്നു. ഇവർക്ക് തുടർച്ചയായി വേദന അനുഭവപ്പെടാറുണ്ടായിരുന്നെന്നും ഒടുവിൽ അൾട്രാസൗണ്ട്, സി ടി സ്കാൻ എന്നിവയിലൂടെയാണ് വൃക്കയിൽ കല്ലുണ്ടായിരുന്ന കാര്യം തിരിച്ചറിഞ്ഞത്. സർജറി കഴിഞ്ഞു ഒരു ദിവസത്തിനകം ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. "ജൂൺ 25-ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സർജറി കഴിഞ്ഞു ഒരു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു." അപ്പോളോ ഇൻസ്ടിട്യൂട്ടിലെ ഡയറക്ടർ ആയ ഡോ. ടി മനോഹർ പറഞ്ഞു.ഇവരുടെ പല രോഗാവസ്ഥകളും കല്ലിന്റെ വലുപ്പവും ശരിക്ക് പഠിച്ചതിന് ശേഷം, കല്ല് നീക്കം ചെയ്യുന്നതിനായി ഡോക്ടർമാർ സ്ത്രീയിൽ ഒരു മിനിമലി ഇൻവാസീവ് ഹോൾമിയം ലേസർ സർജറി ചെയ്തു. ലേസർ ഉപയോഗിച്ച് മൂത്രത്തിന്റെ ഒഴുക്കിനെ തടയുന്ന ടിഷ്യൂവിനെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആണ് ഇത്. ഈ സർജറിയല്ലാതെ പിന്നെ ഉണ്ടായിരുന്ന ഒരു വഴി ഓപ്പൺ സർജറി ആയിരുന്നു. എന്നാൽ ഓപ്പൺ സർജറി ചെയ്താൽ രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട് ഒപ്പം കല്ലിന്റെ വലിപ്പം കൂടി പരിഗണിക്കുമ്പോൾ ഒന്നിലധികം ശസ്ത്രക്രിയകൾ വേണ്ടി വന്നേക്കും. ഇത് രോഗിയെ വീണ്ടും ബുദ്ധിമുട്ടിലാക്കും. ഈ കാര്യം മനസ്സിലാക്കിയാണ് ഡോക്ടർമാർ ഇവരിൽ മിനിമലി ഇൻവാസീവ് ഹോൾമിയം ലേസർ സർജറി ചെയ്തത്. കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ, മൃഗങ്ങളുടെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒരു പരിധി വരെ വൃക്ക കല്ലുണ്ടാകുന്നത് തടയുമെന്ന് ഡോ. മനോഹർ പറഞ്ഞു. എന്തായാലും ഈ ശസ്ത്രക്രിയയിലൂടെ ഇന്ത്യക്കും മെഡിക്കൽ ലോകത്തിനും ഏറെ അഭിമാനം ആയിരിക്കുകയാണ് അപ്പോളോ ഇന്സ്ടിട്യൂട്ടിലെ ഡോക്ടർമാർ.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.