
തൃശ്ശൂർ നൈൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അലോക്, അഡ്മിനിസ്ട്രേറ്റർ എന്നിവരെ തൃശ്ശൂർ ജില്ല ലേബർ ഓഫീസിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ, ജൂലൈ 28ന് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ കരിദിനം ആചരിക്കുന്നു.
27 ന് 2 മണി കഴിഞ്ഞ് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചക്കിടയിലാണ്
30 ഓളം വരുന്ന UNA പ്രവർത്തകർ ബലമായി agreement ഒപ്പിടാൻ നിർബന്ധിക്കുകയും മുറി പൂട്ടി തടഞ്ഞു വയ്കുകയും ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തത്.
ഇവർ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇത്തരം ഗുണ്ടായിസം അനുവദിക്കാനാവില്ല, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ - KPHA ഇതിനെ ശക്തമായ ഭാഷയിൽ
അപലപിക്കുന്നു.
ഈ അക്രമത്തിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നു് ബഹു. ജില്ലാ പോലീസ് മേധാവിയോടും ബഹു. ജില്ലാ കലക്ടറോഡും KPHA തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.
വൈകീട്ട് ചേർന്ന KPHA ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ
ഡോ. അലോകിനും നെെൽ ആശുപത്രി അധികൃതർക്കും പൂർണ്ണമായ പിന്തുണ പ്രഖ്യാപിച്ചു.
ഡോ. ഷൗജാദ്, പ്രസിഡൻറ്
ജോഫി, സെക്രട്ടറി
KPHA തൃശ്ശൂർ ജില്ലാ കമ്മിറ്റി
Frustration, Exhaustion, Poor Pay Push Young Kerala Doctors Away
തിരുവനന്തപുരം: സർക്കാർ സ്റ്റൈപെൻഡ് വർധിപ്പിക്കാത്തതിനെ തുടർന്ന് കേരളത്തിലുടനീളമുള്ള പി.ജി മെഡിക്കൽ വിദ്യാർഥികൾ നവംബർ എട്ടിന് സമരത്തിന് ആഹ്വാനം ചെയ്തു.
ആസ്റ്റർ മിംസ് കാസർകോട്...
Survey Reveals Health Concerns Among Kozhikode's Food Handlers
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരെയും ഭയപ്പെടുത്തിക്കൊണ്ട് ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ആണ് എന്നുള്ള രീതിയിൽ വാർത്ത പ്രചരിക്കുന്ന ഒന്നാണ് എച്ച് എം പി വി വൈറസ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.