ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.
കോട്ടയം ആനിക്കാട് സ്വദേശിയായ 24 കാരനാണ് ഡോക്ടർ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ അപൂർവ്വമായ ശസ്ത്രക്രിയ നടത്തിയത്. 43 കിലോഗ്രാം ഭാരമുള്ള ട്യൂമറാണ് ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്.
ബികാം പഠനം കഴിഞ്ഞ് ലോജിസ്റ്റിക്ക് കോഴ്സും പൂർത്തിയാക്കി ജോലിയിൽ ഇരിക്കെ
മൂന്നു വർഷം മുൻപാണ് ഈ രോഗബാധ ഉണ്ടായത്. അന്നുമുതൽ ഒരോ ആശുപത്രി കയറി ഇറങ്ങുകയായിരുന്നു ഇവർ . ശസ്ത്രക്രിയ സാധ്യമല്ല എന്ന് പറഞ്ഞ് മടക്കുകയായിരുന്നു എല്ലാവരും.
ഒടുവിലാണ് കോട്ടയത്ത് എത്തിയത്.
ശ്വാസകോശത്തിന്റെ ഒരുഭാഗവും വാരിയെല്ലുകളും നെഞ്ചിന്റെ ഇടതു ഭാഗവുമൊക്കെ നീക്കം ചെയ്യേണ്ടിവന്നു. അതെല്ലാം പ്ലാസ്റ്റിക്ക് സർജറിയിലൂടെ പൂർവ്വസ്ഥിതിയിലാക്കുകയായിരുന്നു.
കാർഡിയോ തൊറാസിക്ക് വിഭാഗവും, പ്ലാസ്റ്റിക്ക് സർജറി വിഭാഗവും സംയുക്തമയാണ് മണിക്കുറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. ഡോക്ടർ ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കാർഡിയോ തൊറാസിക്ക് ടീമിനു പുറമെ പ്ളാസ്റ്റിക്ക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ലക്ഷ്മി, ആതിര എന്നിവരുടെ സംഘവും ഇതിൽ പങ്കാളികളായി.
കേരളത്തിൽ ആദ്യമാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടക്കുന്നത്. ആരോഗ്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത ഒട്ടേറെ നേട്ടങ്ങൾ രചിച്ച കോട്ടയം
മെഡിക്കൽ കോളജിന്റെ ചികിത് സാ മികവിൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ ശസ്ത്രക്രിയ. സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടത്തുന്ന ഇടപെടലുകളുടെ കൂടി ഗുണഫലമാണിത്. ഈ ശസ്ത്രക്രിയയിൽ പങ്കാളികളായ ഡോക്ടർമാർ , നഴ്സുമാർ മറ്റ് ജീവനക്കാർ എല്ലാവർക്കും അഭിനന്ദനങ്ങൾ.
Three Doctors Accused of Misusing Maharashtra CM's Medical Aid Fund
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
അത്യധുനിക ടിഎംവിആര് ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന് നൽകി കണ്ണൂർ കിംസ് ആശുപത്രി
Kerala Intensifies Crackdown on Fake Cosmetics
We have various options to advertise with us including Events, Advertorials, Banners, Mailers, etc.