നോയിഡ (ഉത്തർ പ്രദേശ്): സഫ്ദർജംഗ് ഹോസ്പിറ്റലിലെ വനിതാ ഡോക്ടർക്ക് (29) നേരെ വളർത്തു നായയുടെ ആക്രമണം. ഡോക്ടറുടെ മുഖത്ത് നായ കടിക്കുകയും ചെയ്‌തു. നാല് സ്റ്റിച്ചുകളാണ് ഇതിന് ഡോക്ടർക്ക് വേണ്ടി വന്നത്. നോയിഡയിലെ തൻ്റെ ബന്ധുക്കളുമൊത്ത് ഛത്ത് പൂജ ആഘോഷിക്കാൻ എത്തിയതായിരുന്നു ഡോക്ടർ. നവംബർ 20ന് ഡോക്ടർ ബന്ധുക്കളുടെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. “രാവിലെ 7 മണിയോടെ ഞാൻ സൊസൈറ്റിയുടെ നീന്തൽക്കുളത്തിൽ ഒരു ചടങ്ങ് കഴിഞ്ഞ് ഫ്ലാറ്റിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് ഒരു വ്യക്തി അയാളുടെ നായയുമായി എനിക്ക് എതിരെ നടന്നു വന്നത്. ശേഷം ഈ നായ എൻ്റെ ദേഹത്ത് ചാടി വീഴുകയും മുഖത്ത് കടിക്കുകയും ചെയ്‌തു. ഞാൻ അതിനെ ചെറുക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല." ഡോക്ടർ പറഞ്ഞു. ഡോക്ടർ ഉടൻ തന്നെ ഒരു ക്യാബ് ബുക്ക് ചെയ്ത് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നാല് സ്റ്റിച്ചുകളും വേണ്ടി വന്നു. മുറിവ് ഉണങ്ങാത്തപക്ഷം ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റികളിൽ ഇതിനു മുൻപും നായ്ക്കളുടെ ആക്രമണം പല തവണ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നോയിഡ അതോറിറ്റി വളർത്തുമൃഗങ്ങളെ നടക്കാൻ കൊണ്ടുപോകുമ്പോഴെല്ലാം അവയുടെ വായിൽ മസ്സ്ളുകൾ (കടിയേൽക്കാതിരിക്കാനുള്ള പ്രതിരോധ ഉപകരണങ്ങൾ) നിർബന്ധമായും ഇടണമെന്ന് ഉടമസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ട് പോലും തന്നെ കടിച്ച നായയുടെ ഉടമ ആ നായയെ മസ്സ്ൾ ധരിപ്പിച്ചില്ല എന്ന് ഡോക്ടർ കുറ്റപ്പെടുത്തി. "ഇത് ഒരു 3 കാറ്റഗറി മുറിവാണ്. എനിക്ക് കഠിനമായ വേദന അനുഭവപ്പെട്ടു. ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഞാൻ എൻ്റെ താടിയെല്ലിൽ പിടിച്ച് ഇരിക്കുകയായിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം, നായയുടെ ഉടമ എന്നോട് ഒരു ക്ഷമാപണം പോലും നടത്തിയില്ല. അയാൾ വെറുതെ നടന്നു പോയി.” ഡോക്ടർ പറഞ്ഞു. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് ഡോക്ടർ പരാതി നൽകിയത്. നായയുടെ ഉടമയായ ഋഷഭിനെതിരെ ഐ.പി.സി സെക്ഷൻ 289 (മൃഗങ്ങളോടുള്ള അശ്രദ്ധമായ പെരുമാറ്റം), സെക്ഷൻ 338 (മനുഷ്യൻ്റെ ജീവനൻ അപകടപ്പെടുത്തുന്ന തരത്തിൽ വേദനിപ്പിക്കുന്നത്), സെക്ഷൻ 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. “നായയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അയാൾ എന്നോട് മാപ്പ് പറയണം. ഇതിന് വേണ്ടി ഞാൻ ചെലവാക്കിയ എൻ്റെ ചികിത്സാ ചെലവുകൾ അയാൾ എനിക്ക് തിരികെ തരികയും വേണം. അതാണ് അയാൾക്ക് എനിക്ക് വേണ്ടി ചെയ്തു തരാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം. എൻ്റെ മുഖത്തെ പാട് ചികിൽസിച്ച് മാറ്റണമെങ്കിൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ഒപ്പം ചികിത്സയ്ക്കായി ഒരു
ന്യൂ ഡൽഹി: പി.ജി മെഡിക്കൽ കൗൺസലിംഗ് ഇനി മുതൽ ഓൺലൈനിലൂടെ മാത്രമാകും നടക്കുക എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) അറിയിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഒരു ഡോക്ടർ ചന്ദ്രനിൽ സ്ഥലം വാങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
ഹൈദരാബാദ്: ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യയെ നിയമിച്ചു.
2050 ആകുമ്പോൾ ഇന്ത്യയിലെ മിക്ക ആളുകൾക്കും അമിതവണ്ണം കൈവരും: ലാൻസറ്റ് പഠനം
ബാംഗ്ലൂർ: ജോലി ചെയ്യുന്നതിനിടെ കൈ അറ്റ് പോയ യുവതിക്ക് (28) ആശ്വാസമായി ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. ആറു മണിക്കൂർ നീണ്ടു നിന്ന കോംപ്ലക്സ് ഹാൻഡ് റീപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവതിയുടെ കൈ വിജയകരമായി പുനഃസ്ഥാപിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.