Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
"കോവിഡ് വാക്‌സിൻ ഹൃദയാഘാതം ഉണ്ടാക്കുമെന്നുള്ള സന്ദേശം വ്യാജം": ഇ എസ് ഐ സി ആശുപത്രി.
2023-08-08 10:28:25
Posted By :  Admin1

പാതാളം, കളമശ്ശേരി: ഒരു വ്യാജ സന്ദേശം കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് എറണാകുളം പാതാളത്തെ ഇ എസ് ഐ സി ആശുപത്രി അധികൃതർ. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടതാണ് വ്യാജ സന്ദേശം. കോവിഡ് വാക്‌സിൻ മൂലം അപ്രതീക്ഷിത ഹൃദയാഘാതം ഉണ്ടാകുമെന്നും അതുകൊണ്ട് ഡി-ഡൈമെർ എന്ന രക്ത പരിശോധന നടത്തണമെന്നുമായിരുന്നു വ്യാജ സന്ദേശം. ഈ സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പടർന്നതാവട്ടെ ഇ എസ് ഐ സി ആശുപത്രിയുടെ പേരിലും. എന്നാൽ ഇങ്ങനെ ഒരു സന്ദേശം ഇ എസ് ഐ സി ആശുപത്രിയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇ എസ് ഐ സി ആശുപത്രിക്കോ അധികൃതർക്കോ ഈ സന്ദേശവുമായി ഒരു രീതിയിലുള്ള ബന്ധമില്ലെന്നും ഈ വ്യാജ വാർത്ത വായിച്ച് പൊതുജനം വഞ്ചിതരാവരുതെന്നും ഇ എസ് ഐ സി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഈ വ്യാജ വാർത്ത കാരണം ഒരുപാട് അന്വേഷണങ്ങൾ ആണ് ആശുപത്രിയിലേക്ക് വന്നതെന്ന് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രേം ലാൽ പറഞ്ഞു. ഇതിനെതിരെ ഏലൂർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ടെന്നും വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Download Document

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.