Top Stories
നാളെ കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും
2025-10-27 09:45:05
Posted By :  

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഒക്ടോബർ 28 ചൊവ്വാഴ്ച ഔട്ട്പേഷ്യന്റ് (ഒപി) സേവനങ്ങൾ ബഹിഷ്കരിക്കും. വർഷങ്ങളായി ഉന്നയിച്ചിട്ടും പരിഹാരം ലഭിക്കാത്ത ആവശ്യങ്ങൾക്കുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് നടപടി.  

ശമ്പളത്തിൽ ഉള്ള പ്രശ്നങ്ങൾ, കുടിശ്ശിക, അധ്യാപകരുടെ കുറവ്, അനാവശ്യമായ സ്ഥലംമാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് പലതവണ സർക്കാരിനെ സമീപിച്ചിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നതാണ് ഡോക്ടർമാരുടെ ആരോപണം.

 

ഇതുവഴി മെഡിക്കൽ കോളേജുകളിലെ പ്രവർത്തനസാഹചര്യങ്ങളിൽ കാര്യമായ ഇടിവ് സംഭവിക്കുകയും, രോഗികളുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനത്തെ തന്നെ ബാധിക്കപ്പെടുകയും ചെയ്യുന്നതായി കെ.ജി.എം.സി.ടി.എ പറയുന്നു. സമരം സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ (KGMCTA)യുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അത്യാഹിത സേവനങ്ങൾ, ഐ.സി.യു, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവ സാധാരണപോലെ പ്രവർത്തിക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 

 

രോഗികളെ ബുദ്ധിമുട്ടിക്കുന്നതല്ല ലക്ഷ്യമെന്നും, സർക്കാരിന്റെ അനാസ്ഥയിലേക്ക് ശ്രദ്ധ നേടാനാണ് ഈ സമരം ലക്ഷ്യമിടുന്നതെന്നും സംഘടന അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കപ്പെടാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് കെ.ജി.എം.സി.ടി.എ മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യവും മെഡിക്കൽ വിദ്യാഭ്യാസവുമുള്ള ഗുണമേന്മ നിലനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

 

 

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.