ആരോഗ്യ പ്രവർത്തനം എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ മറ്റുള്ളവരെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ കൃത്യമായ വിശ്രമം എല്ലാ ആരോഗ്യ പ്രവർത്തകർക്കും ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പീഡിയട്രിഷ്യൻ ആയ ഡോക്ടർ ഫാത്തിമ സഹീർ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ഇന്ന് വലിയ ചർച്ച ആവുകയാണ്. സ്വന്തമായി വാഹനം ഓടിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഫാത്തിമ. ഇവർ യാത്ര ചെയ്യവേ ഒരു അപകടം ഉണ്ടായി ആ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ആവട്ടെ ഭാഗ്യം കൊണ്ടുമാണ്.
അപകടത്തിന് ശേഷം അവർ പങ്കുവെക്കുന്ന വീഡിയോ ആണ് ഇന്ന് ആരോഗ്യ പ്രവർത്തകർക്ക് ഏറെ ചിന്തിക്കാൻ സഹായകരമാകുന്ന ഒന്നായി മാറുന്നത്. കഴിഞ്ഞദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു അവരുടെ വാഹനം ഒരു ലോറിയുമായി കൂട്ടിയിടിച്ചത്. സാധാരണഗതിയിൽ നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസം അവർക്ക് ആകെ വിശ്രമം ലഭിക്കുക ആറുമണിക്കൂർ മുതൽ താഴോട്ടാണ്. അവരുടെ അടുത്ത് വരുന്ന ഓരോ പേഷ്യന്റിനെയും അവരുടെ കുട്ടികളായാണ് അവർ പരിചരിക്കാറുള്ളത്. എന്നാൽ ഒരു ദിവസം 18 മണിക്കൂർ വരെ പണിയെടുക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ അവരല്ലാതെയും പണിയെടുക്കുന്ന ഒത്തിരി ആരോഗ്യ പ്രവർത്തകരുണ്ട്.
ഇത്തരത്തിൽ സ്വന്തം സമയം പോലും ആരോഗ്യപ്രവർത്തനത്തിനായി മാറ്റിവയ്ക്കുന്ന നിരവധി ആളുകൾക്ക് ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എന്നുള്ള വളരെ പ്രധാനപ്പെട്ട ചോദ്യമാണ് വീഡിയോയിലൂടെ ഫാത്തിമ സഹീർ പങ്കുവെച്ചത്. ഫാത്തിമയ്ക്ക് ആറുമണിക്കൂറോളം മാത്രമാണ് ഫ്രീ ടൈം ലഭിക്കുന്നത് എങ്കിലും അതിൽ ഉറക്കം വെറും ഒരു മണിക്കൂർ മാത്രമായിരിക്കും. കാരണം പുസ്തകം വായിക്കാനും മറ്റു വീട്ടിലെ ജോലികൾ ചെയ്യാനും ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ അതു മാത്രമേ ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ വീട്ടിലെ ജോലി എടുത്ത ശേഷം ആശുപത്രിയിൽ എത്തുന്ന ഒത്തിരിയധികം ആരോഗ്യ പ്രവർത്തകർ നമുക്ക് ചുറ്റുമില്ലേ? അവർക്ക് വിശ്രമം ലഭിക്കുന്നുണ്ടോ?
ഡോക്ടർ ഫാത്തിമ സഹീർ ചോദിക്കുന്ന ഈ ചോദ്യം ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. കാരണം ഡോക്ടർക്ക് മാത്രമല്ല ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആളുകൾക്കും ഇന്ന് വേണ്ടത്ര വിശ്രമം ലഭിക്കുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്റെ പ്രസക്തി ഏറെ കൂടിവരുന്ന കാലഘട്ടമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മൾ. പ്രത്യേകിച്ച് എല്ലാദിവസവും പുതിയ രോഗങ്ങൾ ഉടലെടുക്കുന്ന കാലഘട്ടമാണ് ഇത് എന്നതിനാൽ തന്നെ ആരോഗ്യ പ്രവർത്തകരുടെ വിശ്രമവും അവരുടെ മാനസിക ഉല്ലാസവും ഏറെ പ്രധാനമാണ്. ഏതൊരു മനുഷ്യനായാലും മനസ്സ് കലുഷിതമല്ലാതായാൽ മാത്രമേ കൃത്യമായ രീതിയിൽ തൊഴിൽ ചെയ്യാൻ സാധിക്കു.
എത്ര ഇഷ്ടമുള്ള തൊഴിലാണ് നമ്മൾ ചെയ്യുന്നതെങ്കിലും അവിടെ വിശ്രമം വളരെ അനിവാര്യമാണ്. ഒരു ഡോക്ടർ ഒരു രോഗിയെ പരിശോധിക്കുന്നത് കൃത്യമായ രോഗപരിചരണം ഉണ്ടാകണം എന്നുള്ള ആഗ്രഹത്തിലാണ്. എന്നാൽ ആശുപത്രികൾ ഡോക്ടർമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും കൂടുതൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് അവരുടെ മനോനിലയെയെയും ശരീര അവസ്ഥയും മനസ്സിലാക്കിക്കൊണ്ടുതന്നെയാണോ എന്നുള്ള ചോദ്യമാണ് ഡോക്ടർ ഫാത്തിമ സഹീർ പങ്കുവെക്കുന്നത്.
ഡോക്ടർ പുറത്തുവിട്ട വീഡിയോയ്ക്ക് വലിയ രീതിയിലുള്ള കാഴ്ചക്കാരാണ് ഉണ്ടാകുന്നത്. വീഡിയോ സംസാരിക്കുമ്പോൾ തന്നെ അവരുടെ ശബ്ദം ഇടറുന്നതും കണ്ണ് നിറയുന്നതും ഏതൊരു പ്രേക്ഷകനും കാണാൻ കഴിയും. അത്രത്തോളം ജോലിയുടെ അധികാരം അവരെ ബാധിച്ചിട്ടുണ്ട് എന്നുള്ളതിന് തെളിവായി മാറുകയാണ് അത്. കൂടാതെ ഇന്ന് ഇഷ്ടപ്പെട്ട ജോലിയായാണ് അവരത് ചെയ്യുന്നത് എങ്കിൽ പോലും അമിതമായി ജോലി ചെയ്യുന്നതിനാൽ അവർക്ക് ഉണ്ടാകുന്ന പ്രഷർ ഭീകരമാണ് എന്ന് വീഡിയോയിലൂടെ മനസ്സിലാകും. അവരുടെ വീഡിയോയെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തുന്നത്.
ശരിക്കും മെഡിക്കൽ രംഗത്ത് ചർച്ച ആകേണ്ടുന്ന ഒരു വീഡിയോ തന്നെയാണിത്. കാരണം രോഗിക്ക് കൃത്യമായ പരിചരണം ലഭിക്കണമെങ്കിൽ ഡോക്ടറുടെ വിശ്രമവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്ന് അവർ അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എങ്കിലും എല്ലാ സമയവും അത് ഉണ്ടാകണമെന്നില്ല. വീട്ടുകാരോടൊപ്പം അല്ലെങ്കിൽ തനിക്ക് തന്റേതായുള്ള സമയവും ചെലവഴിക്കേണ്ടത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമാണ്. ഡോക്ടറായാൽ പോലും അവർക്കും വിശ്രമം അനിവാര്യമാണ് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ, മെഡിക്കൽ രംഗത്ത് പ്രത്യേകിച്ചും ചർച്ച ചെയ്യുന്നത്.
What is the best solution to ensure healthcare workers get adequate rest while maintaining quality patient care? Share your thoughts in the open forum!
https://www.doctorsportal.in/open-forum/16
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
മരിച്ചയാൾ ഭിക്ഷക്കാരനല്ല, അത് ജോൺ എബ്രഹാമായിരുന്നു; ഒരു പിഴവുമൂലം ആ ജീവൻ നഷ്ടപ്പെട്ടു-ഡോ. പി പി വേണുഗോപാലൻ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
On Friday, February 23, Acupuncturist Shihabudeen was apprehended by the Nemom police in Thiruvananthapuram. This arrest follows his alleged involvement in the care of a woman who tragically passed away during childbirth, alongside the newborn baby.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
We have various options to advertise with us including Events, Advertorials, Banners, Mailers, etc.