Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ആക്യുപഞ്ചർ ഉപയോഗിച്ച് പ്രസവശ്രമം: സ്ത്രീയും കുഞ്ഞും മരണപ്പെട്ടു.
2024-02-21 17:13:36
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവനന്തപുരം: ആക്യുപഞ്ചറിന്റെ സഹായത്തോടെ പ്രസവത്തിന് ശ്രമിച്ച 35 കാരിയായ സ്ത്രീയും കുഞ്ഞും വാടക വീട്ടിൽ വെച്ച് മരണപ്പെട്ടു. പൂന്തുറ സ്വദേശിനി ഷെമീറ ഒമ്പത് മാസം ഗർഭിണിയായിരുന്നെന്ന് പോലീസ് അറിയിച്ചു. “കഴിഞ്ഞ രണ്ട് ദിവസമായി അമ്നിയോട്ടിക് ദ്രാവകം ചോരാൻ തുടങ്ങിയിരുന്നു. എന്നാൽ അക്യുപങ്‌ചറിൻ്റെ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു യുവതിയും സൗണ്ട് സിസ്റ്റം തൊഴിലാളിയായ യുവതിയുടെ ഭർത്താവും. ഇവരുടെ വാടകവീട്ടിൽ അക്യുപങ്ചർ വിദഗ്ധൻ ആയ ഒരു വ്യക്തി ദമ്പതികളെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ യുവതിയുടെ സ്ഥിതിഗതി ഏറെ സങ്കീർണമായി. നേമം പോലീസ് സ്റ്റേഷനിലെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഷെമീറയെ കരമനയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതായും അവർ കൂട്ടിച്ചേർത്തു. പരിശോധനയിൽ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 

പ്രദേശത്തെ ആശാ വർക്കർ ദമ്പതികളെ അടുത്തുള്ള ആശുപത്രിയിൽ വൈദ്യചികിത്സയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ആദ്യ രണ്ട് കുട്ടികളും ഇവരുടെ മുൻ വിവാഹത്തിലുള്ളവരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ നേമം പോലീസ് അന്വേഷണം ആരംഭിച്ചു.

ഷെമീറയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികൾ പൂന്തുറ സ്വദേശികൾ ആണ്.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.