Top Stories
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഇന്നും പണിമുടക്കും
2025-10-10 08:23:05
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സേവനങ്ങൾ മുടങ്ങും. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ ഇന്നും പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഡോക്ടർമാർ ആശുപത്രിയിൽ അടിയന്തര പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണം എന്നുള്ള ആവശ്യം ഉൾപ്പെടെ ഉയർത്തിയിട്ടുണ്ട്.

 

 ഡോക്ടർക്ക് അക്രമം നേരിട്ട സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കേരളത്തിൽ ഉടനീളം ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ആശുപത്രിയിൽ ജോലി ചെയ്യാൻ ആവശ്യമായ സാഹചര്യവും സുരക്ഷയും ഉയർത്തണം എന്നാണ് കെജിഎംഒഎ ഉൾപ്പെടെ പറഞ്ഞത്. കഴിഞ്ഞദിവസം കോഴിക്കോട് മറ്റ് ആശുപത്രികളിലും പണിമുടക്ക് ഉണ്ടായിരുന്നു എന്നാൽ ഇന്ന് മറ്റ് ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാകില്ല.

 

 അതേസമയം പ്രതിയുടെ തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പോലീസ് പറയുന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പരിക്കേറ്റ ഡോക്ടർ ശസ്ത്രക്രിയച്ച ശേഷം ആരോഗ്യനില വീണ്ടെടുത്തുകൊണ്ട് നിൽക്കുകയാണ്. തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ട് എങ്കിലും തലച്ചോറിനെ കാര്യമായി രീതിയിൽ അക്രമം ബാധിച്ചിട്ടില്ല. 

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.