
തിരുവനന്തപുരം: പത്തനംതിട്ട ആസ്ഥാനമായുള്ള ഒരു ആശുപത്രിയോട് 50 ലക്ഷം രൂപ നഷ്ടപരിഹാരാമായി ഒരു കുഞ്ഞിനും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും നൽകാൻ കൺസ്യൂമർ ഡിസ്പ്യൂട്സ് റീഡ്രെസ്സൽ കമ്മീഷൻ (എസ്.ഡി.ആർ.സി) നിർദ്ദേശിച്ചു. നവജാതശിശു വൈകല്യങ്ങളോടെയാണ് ആശുപത്രിയിൽ ജനിച്ചത്. പരിചരണത്തിനും പ്രസവത്തിനും വേണ്ടിയാണ് തങ്ങൾ നഗരത്തിൽ വന്നതെന്നും ശരിയായ അനോമലി സ്‌കാൻ നടത്തുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്നും കുഞ്ഞിൻ്റെ മാതാപിതാക്കൾ പറഞ്ഞു. ഗർഭിണിയായി 10 ആഴ്ചകൾക്ക് ശേഷം യുവതി പത്തനംതിട്ടയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ (ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്റർ) ചികിത്സ ആരംഭിച്ചിരുന്നു. ഗർഭിണിയായി നാല് മാസങ്ങൾക്ക് ശേഷം ആശുപത്രി നിരവധി അൾട്രാസൗണ്ട് സ്കാനുകൾ നടത്തുകയും ശേഷം കുഞ്ഞിന് ഒരു തരത്തിലുമുള്ള പ്രശ്‌നം ഇല്ലെന്നും ഡോക്ടർമാർ ദമ്പതികൾക്ക് ഉറപ്പ് നൽകി. ഒടുവിൽ, 2015 ജനുവരി 10 ന് സിസേറിയൻ ഓപ്പറേഷനിലൂടെ യുവതി കുഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞിന് ഇടുപ്പും കൈകാലുകളും ഉണ്ടായിരുന്നില്ല. ഇത് കണ്ട മാതാപിതാക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇതിന് ശേഷമാണ് അനോമലി സ്‌കാൻ കൃത്യമായി നടത്തുന്നതിൽ ആശുപത്രി പരാജയപ്പെട്ടെന്ന് കുഞ്ഞിൻ്റെ മാതാപിതാക്കൾ ആരോപിച്ചത്. എന്നാൽ, അൾട്രാസൗണ്ട് റിപ്പോർട്ടുകൾ നൂറ് ശതമാനവും ശരിയാകണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ആശുപത്രി അധികൃതർ വാദിച്ചു. അത് മാത്രമല്ല, അപായ വൈകല്യങ്ങൾ അത്ര എളുപ്പം കണ്ടെത്താനാവില്ലെന്നും ഇത് മറ്റ് ചില ഘടകങ്ങളോടൊപ്പം ഗർഭാശയത്തിനുള്ളിലെ ഗർഭപിണ്ഡത്തിൻ്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കാനിംഗ് നടത്തിയതെന്നും ഇതിൽ അപാകതയൊന്നും ഇല്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം കുഞ്ഞിൻ്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന്, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയോട് ഇതിനെക്കുറിച്ച് എസ്.ഡി.ആർ.സി വ്യക്തമായി അന്വേഷിച്ചു. ഗർഭാവസ്ഥയുടെ 18-ാം ആഴ്ചയിൽ അസ്വാഭാവികത എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്‌കാനിംഗിൽ കാണാൻ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് ഡയഗ്നോസിസ് വിഭാഗം അറിയിച്ചു. റേഡിയോളജിസ്റ്റിൻ്റെ ചുമതല നിർവഹിക്കാൻ യോഗ്യതയില്ലാത്ത ഗൈനക്കോളജിസ്റ്റാണ് സ്കാനിംഗ് നടത്തിയതെന്ന് രാധാകൃഷ്ണൻ കെ.ആർ, അജിത് കുമാർ.ഡി എന്നിവരടങ്ങുന്ന കമ്മീഷൻ കണ്ടെത്തി. ശേഷം ആശുപത്രിയുടെ ഭാഗത്ത് നിന്ന് അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്നും കൂടാതെ ഗൈനക്കോളജിസ്റ്റിൻ്റെ ഭാഗത്തും അനാസ്ഥയുണ്ടെന്നും കോടതി അറിയിച്ചു. അതിനാൽ കുഞ്ഞിന് 30 ലക്ഷം രൂപയും കുഞ്ഞിൻ്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശുപത്രി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, വ്യവഹാരച്ചെലവായി 10,000 രൂപയും 2015 മാർച്ച് മുതലുള്ള നഷ്ടപരിഹാര തുകയ്ക്ക് 8 ശതമാനം പലിശയും നൽകണം. ഈ തുക കുഞ്ഞിൻ്റെ പേരിൽ നിക്ഷേപിക്കണമെന്നും കുഞ്ഞിൻ്റെ പരിപാലനത്തിനായി ഇത് ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു.
Supreme Court Grants Relief to In-Service Telangana Doctors in PG Admissions
സംസ്ഥാനത്തിനെ മസ്തിഷ്ക ജ്വരം, വലയുന്നു
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
Mirror-Image Heart Surgery in Belagavi Marks Rare Medical Achievement
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്മൽ (28) എന്നിവരാണ് മരിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.